പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്തില്‍ സന്തോഷ മുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഡി സതീശന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരുന്നതാ ണ്. എന്നാല്‍ നേതാക്കള്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് തല്‍സ്ഥാനത്ത് തുടര്‍ന്നതെന്നും ചെന്നി ത്തല വ്യക്തമാക്കി. ഹൈക്കമാന്റിന്റെ തീരുമാനം ഞങ്ങള്‍ എല്ലാവരും അംഗീകരിക്കും. ഈ പ്രതിസ ന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ട് നയിക്കാന്‍ വിഡി സതീശന് കഴിയട്ടെയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തന്നെ മാറ്റിയത് ചര്‍ച്ച വിഷയ മല്ല. യുഡിഎഫിന്റെ തിരിച്ചുവരവിനുള്ള പാതയൊരുക്കുക. തന്റെ 5 കൊല്ലത്തെ പ്രവര്‍ത്തനത്തെ ജനം വിലയിരുത്തെട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ധര്‍മം പൂര്‍ണമാ യി നിറവേറ്റി. അഞ്ച് വര്‍ഷം ഇടത് മുന്ന ണിയോടുള്ള തന്റെ പോരാട്ടമായിരുന്നു. തനിക്ക് ഏതായാ ലും പിണറായി വിജയന്റെ കൈയില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. അഴിമതികള്‍ പുറത്ത് കൊണ്ടുവരാനുള്ള നീക്കം നടത്തി. ആ പോരാട്ടം തുടരും. കെപിസിസിയിലെ തലമുറമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഒരുമിച്ച് മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.












