ഊന്ന് വടിയില്‍ കതിര്‍ മണ്ഡപത്തിലെത്തി രക്തഹാരം ചാര്‍ത്തി ലിന്റോ അനുഷയെ മുന്നോ ട്ടുള്ള വഴികളില്‍ കൂടെ കൂട്ടിയപ്പോള്‍ മുദ്രാവാക്യം വിളിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹം ആഘോഷിച്ചത്
കോഴിക്കോട്: തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫും മുക്കം സ്വദേശിനി കെ അനുഷയും വിവാ ഹിതരായി.മുക്കം കച്ചേരി കുടുക്കേങ്ങല്‍ രാജന്റെയും ലതയുടെയും മകള്‍ കെ അനുഷയാണ് വധു.
ഊന്ന് വടിയില്‍ കതിര്‍ മണ്ഡപത്തിലെത്തി രക്തഹാരം ചാര്‍ത്തി ലിന്റോ അനുഷയെ മുന്നോട്ടുള്ള വഴി കളില്‍ കൂടെ കൂട്ടിയപ്പോള്‍ മുദ്രാവാക്യം വിളിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹം ആഘോഷിച്ചത്. കോ വിഡ് നിയന്ത്രണമുള്ളതിനാല്‍ കുറഞ്ഞ ആളുകള്‍ മാത്രമായിരുന്നു ചടങ്ങിനെത്തിയത്. കൂമ്പാറ പാല ക്കല്‍ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകനാണ് ലിന്റോ. ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അം ഗം ജോര്‍ജ് എം തോമസ് നല്‍കിയ രക്തഹാരം പരസ്പരം അണിയിച്ചായിരുന്നു വിവാഹം.
പ്രളയകാലത്ത് കൂമ്പാറ മാങ്കുന്ന് കോളനിയിലെ കാന്‍സര്‍ രോഗിയെ അടിയന്തരമായി ആശുപത്രിയിലേ ക്കെത്തിക്കുന്നതിനിടെയുണ്ടായ വാഹന അപകടമായിരുന്നു ലി ന്റോ ജോസഫിനെ ഊന്നുവടിയിലാക്കി യത്. പെട്ടെന്ന് ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ ആംബുലന്‍സ് ഓടിച്ച് ആശുപത്രിയിലേക്ക് പോവുന്നതി നിടെയുണ്ടായ അപകടം ലിന്റോയുടെ കാലിന് സ്വാധീനമില്ലാതാക്കുകയായിരുന്നു. ഒരു കാലിന് സ്വാധീ നം നഷ്ടമായപ്പോഴും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടുമായി മുന്നേറിയ താണ് ലിന്റോ ജോസഫിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിക്ക് പ്രചോദനമായത്. അത് പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുകയും ചെയ്തു.
ഇരുവരുടെയും അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും പാര്‍ടി നേതാക്കളും സുഹൃത്തുക്കളും പങ്കെ ടുത്തു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എംഎല്‍എമാരായ പി ടി എ റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍, കെ എം സച്ചിന്‍ദേവ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ രമേശ് ബാബു, ടി വിശ്വനാഥന്‍, ആര്‍ പി ഭാസ്‌കരന്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി.