വയനാട് ലക്കിടിയില്‍ ഓറിയന്റല്‍ കോളജില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു.പ്രണയം നിര സിച്ചതിനെ തുട ര്‍ന്നുള്ള ആക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം.പാലക്കാട് മണ്ണാ ര്‍ക്കാട് സ്വദേശി ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ലക്കിടി:വയനാട് ലക്കിടിയില്‍ ഓറിയന്റല്‍ കോളജില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു.രണ്ടാം വര്‍ഷ വിദ്യാര്‍ ത്ഥിനിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.പ്രണയം നിരസിച്ചതി നെ തുടര്‍ന്നുള്ള ആക്രമണം ആണെ ന്നാണ് പ്രാഥമിക നിഗമനം.പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോളജ് പരിസരത്ത് സുഹൃത്തിനൊപ്പം എത്തിയ ദീപു, കത്തി ഉപയോഗിച്ച് വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കുത്തുകയായിരുന്നു. തുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യ യ്ക്ക് ശ്രമിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ യും ദീപുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയനാട് പുല്‍പ്പള്ളി സ്വദേശിയായ പെണ്‍കുട്ടി രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിയാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് കൃത്യത്തിന് പിന്നില്‍. ഇദ്ദേഹം പ്രവാസിയാണ്.അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഇന്നലെ ഇയാള്‍ വയനാട്ടിലേക്ക് കുട്ടിയെ കാണാനായി എത്തുകയായിരുന്നു. ബ ന്ധത്തില്‍ താല്‍പര്യമില്ലെന്ന് കു ട്ടി യുവാവിനെ അറിയിച്ചു.
ഇന്നലെ തന്നെ കുട്ടിയും യുവാവും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായിരുന്നു.പൊലീസ് വിശദ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.യുവാവിനോടോപ്പം മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. ഇദ്ദേഹത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.











