ശ്യാംമംഗലത്ത് ഒരുക്കിയ പ്രണയഗാനം സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. പ്ര ണയത്തിന്റെ നോവും നൊമ്പരവും ഇഴപിരിയാതെ പോകുന്ന ആര്‍ദ്രമായൊരു പ്രണ യഗാനമാണ് ആറ്റുവഞ്ഞിപ്പൂക്കളിലൂടെ ഒഴുകിയെത്തുന്നത്
പി ആര്‍ സുമേരന്‍
മലയാളത്തിലെ യുവതാരങ്ങളായ ടോണി സിജിമോനെയും ജാന്‍വി ബൈജുവിനെയും പ്രണയ ജോഡി കളാക്കി യുവസംവിധായകന്‍ ശ്യാം മംഗലത്ത് സംവിധാനം ചെയ്ത പ്രണയഗാനം ‘ആറ്റുവഞ്ഞിപ്പൂക്കള്‍’ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. ഒട്ടേറെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശ്യാം മംഗലത്ത് ഒരുക്കിയ പ്രണയഗാനം സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. പ്രണയത്തിന്റെ നോ വും നൊമ്പരവും ഇഴപിരിയാതെ പോകുന്ന ആര്‍ദ്രമായൊരു പ്രണയഗാനമാണ് ആറ്റുവഞ്ഞിപ്പൂക്കളിലൂ ടെ ഒഴുകിയെത്തുന്നത്.
പ്രണയത്തിന്റെ വിരഹവും സാന്ത്വനവുമൊക്കെ ഒപ്പിയെടുക്കുന്ന സുന്ദരമായ ഫ്രെ യിമും ഈ ഗാനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം മലയാളികളില്‍ പ്രണയത്തിന്റെ വസന്തമൊരുക്കുന്ന അനുഭവം കൂടിയാണ് ഈ ഗാനം.
ഏറെ പുതുമയും വ്യത്യസ്തവുമായ പ്രമേയത്താലും ഇതിനകം ശ്രദ്ധ നേടിയ ‘വെള്ള രിക്കാപ്പട്ടണം’ എന്ന പുതിയ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളാണ് ടോണി സിജി മോനും ജാന്‍വി ബൈജുവും. നവാഗത ഗാനരചയിതാവ് ബിന്ദു പി മേനോന്റെ വരി കള്‍ക്ക് യുവസംഗീത സംവിധായകന്‍ പ്രശാന്ത് മോഹന്‍ എം പിയാണ് സംഗീതം ന ല്‍കിയിരിക്കുന്നത്.
തെന്നിന്ത്യന്‍ സംഗീത ലോകത്തെ ഭാവഗായകനും മലയാളികളുടെ പ്രണയഗാനങ്ങളുടെ പ്രിയപ്പെട്ട പാട്ടു കാരനുമായ ഉണ്ണിമേനോനുമാണ് ആറ്റുവഞ്ഞിപ്പൂക്കള്‍ ആലപിച്ചിരിക്കുന്നത്. ഉണ്ണി മേനോന്‍ ആലപിച്ചി ട്ടുള്ള പ്രണയഗാനങ്ങളുടെ പട്ടികയിലെ മറ്റൊരു സ്‌നേഹാര്‍ദ്ര ഗാനം കൂടിയാണ് ആറ്റുവഞ്ഞിപ്പൂക്കള്‍.
ബാനര്‍: ബ്ലിസ്‌റൂട്ട്‌സ് പ്രസന്റ്‌സ്, സംവിധാനം:ശ്യാം മംഗലത്ത്, നി ര്‍മ്മാണം: രൂപേഷ് ജോര്‍ജ്ജ്, അഭിനേ താക്കള്‍: ടോണി സിജിമോന്‍, ജാന്‍ വി ബൈ ജു. ഗാനരചന: ബിന്ദു പി മേനോന്‍, സംഗീതം: പ്രശാന്ത് മോഹന്‍ എം പി, ആ ലാപനം: ഉണ്ണി മേനോ ന്‍,ക്യാമറ: അമല്‍,സുമേഷ്, വൈഷ്ണവ്, എഡിറ്റര്‍: അ നില്‍ ലോട്ടസ് ഐ, മേക്കപ്പ്: അരുണ്‍ വെള്ളികോത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍: മനീഷ് കണ്ണന്‍, ആര്‍ട്ട്:സുജിത്ത് കെ എസ്, സ്റ്റില്‍സ്: അമല്‍ സി എസ്, പി ആര്‍ ഒ:പി ആര്‍ സുമേരന്‍.9446190254