പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കൂടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ചിത്രമാണ് പ്രണയം നടിച്ച് കൈക്കലാക്കി സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചത്.
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചി ത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പി ച്ച കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി വീട്ടി ല്‍ അശുതോഷ് (18),വലിയ വീട്ടില്‍ ജോയല്‍ (18), പോനി ശേരി വീട്ടില്‍ ഷിനാസ് (19) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മതിലകം പൊലിസാണ് പ്രതികളെ കുടുക്കിയത്.
കേസില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രണയം നടിച്ച് കൈ ക്കലാക്കിയത്. പെണ്‍കുട്ടിയുടെ പേരും, സ്‌കൂളിന്റെ പേരും ചേര്‍ ത്താണ് മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചു കൊടുത്തത്. ഇവര്‍ അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ പ്ര ചരിപ്പിച്ച ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കണ്ടതോടെയാണ് പരാതിയുമായി പൊലിസി നെ സമീപിച്ചത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ ഉ ള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു.
എസ്‌ഐ ലാല്‍സണ്‍, എഎസ്‌ഐ ബാബു, സീനിയര്‍ സിപിഒ തോമസ്, ഷാന്‍ മോന്‍, അനിക്കുട്ടന്‍, സി പി ഒമാരായ ആന്റണി, ഷിജു, മനോജ്, ഹോം ഗാര്‍ഡ് അന്‍സാരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിക ളെ പിടികൂടിയത്.