രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോര്‍ ബാങ്കിങ് സംവിധാനം വഴി ബന്ധി പ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തെര ഞ്ഞെടുത്ത 75 ജില്ലകളില്‍ 5 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ സ്ഥാപിക്കുക
ന്യൂഡല്‍ഹി: രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോര്‍ ബാങ്കിങ് സംവിധാനം വഴി ബന്ധിപ്പി ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തെരഞ്ഞെടുത്ത 75 ജില്ലകളി ല്‍ 5 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ സ്ഥാപിക്കും. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കാന്‍ വിഹിതം മാറ്റിവയ്ക്കും.
എല്ലാ മന്ത്രാലയങ്ങളിലും ഇ-ബില്‍ സംവിധാനം നടപ്പിലാക്കും. ബില്ലുകള്‍ കൈമാറുന്നതിന് ഇ-ബില്‍ സിസ്റ്റം കൊണ്ടുവരും. എല്ലാ മേഖലകളും ഡിജിറ്റൈസേഷന്‍ നടപ്പാക്കും. സംസ്ഥാന- കേന്ദ്ര സേവനങ്ങളെ ഇന്റര്‍നെറ്റ് ബന്ധിതമാക്കും. ചിപ്പുള്‍ക്കൊള്ളുന്ന ഇ പാസ് പോര്‍ട്ട് വിതര ണം തുടങ്ങുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
നഗരാസൂത്രണത്തിനായി ഉന്നതതല സമിതി രൂപീകരിക്കും. ഹബ് ആന്‍ഡ് സ്പോക്ക് മോഡലില്‍ ഡിജിറ്റ ല്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനം ശക്തമാക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശക്തി പ്പെടുത്താന്‍ ഓരോ ക്ലാസിനും ഓരോ ചാനല്‍ തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഈ വര്‍ഷം 80 ലക്ഷം വീടുകള്‍ നിര്‍മിക്കും.രണ്ടു ലക്ഷം അംഗണവാടികള്‍ ശിശു ആരോഗ്യ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ അപ്ഗ്രേഡ് ചെയ്യുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.











