നിരോധനത്തില്‍ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് പ്രതിഷേധ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെ ടുത്തു. ബാലന്‍ പിള്ള സിറ്റിയില്‍ പ്രകടനം നടത്തിയ ഏഴ് പേര്‍ക്കെതി രെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരത്തും രണ്ട് പോ പ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. സംഘടന നി രോധിച്ച ശേഷം മുദ്രാവാക്യം വിളിച്ചതിനാണ് കേസ് എടുത്തതത്
തിരുവനന്തപുരം/ഇടുക്കി: നിരോധനത്തില്‍ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് പ്രതിഷേധ പ്രകടനം നട ത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ബാ ലന്‍ പിള്ള സിറ്റിയില്‍ പ്രകടനം നടത്തിയ ഏഴ് പേര്‍ക്കെതിരെയാണ് നെടുങ്കണ്ടം പൊലിസ് ദേശവി രുദ്ധ പ്രവര്‍ത്തനങ്ങളില്‍ ചുമത്തുന്ന യു എപിഎ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
പ്രകടനം നടത്തിയ ഏഴ് പേരും ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം തുടങ്ങിയെന്നും പൊ ലീസ് അറിയിച്ചു. പ്രതികളെല്ലാം ക്യാംപസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.
അതിനിടെ തിരുവനന്തപുരത്തും രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമ ത്തി കേസെടുത്തിട്ടുണ്ട്. സംഘടന നിരോധിച്ച ശേഷം മുദ്രാവാക്യം വിളിച്ചതിനാണ് കേസ് എടുത്ത തത്. തിരുവനന്തപുരം ജില്ലയിലെ കരവാരം നസീമിനെയും ഈരാണിമുക്ക് സ്വദേശി മുഹമ്മദ് സലീ മിനുമെതിരെയാണ് പൊലീസ് യുഎപിഎ ചുമത്തിയത്.
നിരോധിച്ച ശേഷം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പതാക കെട്ടിയി രുന്നു. അത് അഴിക്കാന്‍ വന്നപ്പോഴാണ് പ്രവര്‍ത്തകരായ നസീമും മുഹ മ്മദും അനുകൂലമായി മുദ്രാ വാക്യം വിളിച്ചത്. ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇരുവരെയും കസ്റ്റഡിയിലെടു ത്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. നി രോധിത സംഘടനയ്ക്ക് അനുകൂലമായി മുദ്രാവാക്യം വി ളിച്ചതിനാലാണ് ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജന.സെക്രട്ടറി ഇ അബ്ദു ല്‍ സത്താറിനെ കോടതി റിമാന്‍ഡ് ചെയ്തു. കാക്കനാട് ജയിലിലേക്ക് സത്താറിനെ മാറ്റിയിട്ടുണ്ട്. ഹര്‍ ത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൊല്ലത്ത് രണ്ട് പി എഫ് ഐ പ്രവര്‍ത്തകര്‍ അ റസ്റ്റിലായി.പുനലൂരിലാണ് അറസ്റ്റ്.