പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചു. പിഎ ഫ്ഐയുടെ 23 ബാങ്ക് അക്കൗണ്ടുകളാണ് അന്വേഷണത്തിന്റെ ഭാഗമായി ഇഡി മര വിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേ ഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും 59 ലക്ഷം രൂപയും ഇഡി മരവിപ്പിച്ചു
ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ് മെന്റ് മരവിപ്പിച്ചു. പിഎഫ്ഐയുടെ 23 ബാങ്ക് അക്കൗണ്ടുകളാണ് അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി മരവിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും 59 ലക്ഷം രൂപയും ഇഡി മരവിപ്പിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമ പ്രകാരമാണ് പിഎഫ്‌ഐയുടെ ആകെ 68,62,081 രൂപ ഇ ഡി അറ്റാച്ച് ചെയ്തത്. ഇഡിയടക്കം വിവിധ ഏജന്‍സികളുടെ അന്വേഷണം പോപ്പുലര്‍ ഫ്രണ്ടിനെ തി രെ നടക്കുന്നുണ്ട്. അതിനിടെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ അ ക്കൗണ്ടില്‍ ഏതാണ്ട് പത്ത് ലക്ഷം രൂപയോളമാണ് ഉള്ളത്.
വിദേശരാജ്യങ്ങളില്‍ നിന്ന് വലിയ രീതിയിലാണ് പോപ്പുലര്‍ ഫ്രണ്ട് പണം സമാഹരിക്കുന്നത്. പിന്നീട് ഇത് വ്യക്തികളുടെ അക്കൗണ്ടികളിലേക്ക് കൈമാറി സംഘടനാ അക്കൗണ്ടികളിലേക്ക് മാറ്റുകയും ചെയ്യും. ഗള്‍ഫിലെ സുശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഹവാല ഇടപാടു കള്‍, വിദേശ ധനസഹായം തുടങ്ങി പല മാര്‍ഗങ്ങളിലൂടെയാണ് പണം ഇന്ത്യയിലെ ത്തുന്നത്.
ഇത്തരത്തില്‍ എത്തുന്ന പണം പിഎഫ്ഐ പ്രവര്‍ത്തകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതടക്ക മുള്ള നീക്കങ്ങളാണ് ഇവര്‍ നടത്തുന്നത്. ഈ പണം ക്രിമിനല്‍ പ്രവര്‍ത്ത നത്തിന് ഉപയോഗിക്കുന്ന തായും ഇ ഡി പറയുന്നു. കസ്റ്റഡിയിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തി യ അന്വേഷണത്തിനൊടുവിലാണ് ഇഡിയുടെ നീക്കം. ഉത്തര്‍പ്രദേശില്‍ അറ സ്റ്റിലായ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനെ തുടര്‍ന്ന് ഇഡി പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇട പാടുകളെ കുറിച്ച് അന്വേഷണം നടത്തിയത്. ഇതിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ അഷറഫിനെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു.











