പാലക്കാട് എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ വെ ട്ടിക്കൊലപ്പെടു ത്തിയത് ആസൂത്രിതമായി. സംഘത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ ഉണ്ടായി രുന്നത് 5 പേരെന്ന് സൂചന
കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡ ന്റ് സുബൈറിനെ വെട്ടി ക്കൊലപ്പെടുത്തിയത് ആസൂത്രിതമായി. സംഘത്തി ല്‍ ഡ്രൈവര്‍ ഉള്‍പ്പടെ ഉണ്ടായിരുന്നത് 5 പേരെന്ന് സൂചന. ജുമുഅ നമസ്‌കാ രം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകവെ കാറിലെ ത്തി യ അക്രമികള്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഘാതകരില്‍ രണ്ടു പേരെ താന്‍ കണ്ടിരുന്നുവെന്ന് കൊല്ലപ്പെട്ട സുബൈറി ന്റെ പിതാവ് അബൂബക്കര്‍ പറഞ്ഞു. ഇവര്‍ മുഖം മൂടി ധരിച്ചിരുന്നില്ല. ഇ രുവ രെയും കണ്ടാല്‍ തിരിച്ചറിയുമെന്നും അബൂബക്കര്‍ പറഞ്ഞു.
കൊലയാളികള്‍ മുഖംമൂടി ധരിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച സാക്ഷിമൊഴി. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് പോയതായാണ് റി പ്പോര്‍ട്ടുകള്‍. കൃത്യമായ ഗുഢാലോചനയിലൂടെ ആസൂത്രിതമായാണ് ആര്‍എസ്എസ് കൊലപാതകം നട ത്തിയിട്ടുള്ളതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പു റത്തു കൊണ്ടുവരണം. സംഘടനയുടെ പ്രാദേ ശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്ര മമെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരേന്ത്യയില്‍ രാമനവമി ആഘോഷങ്ങളുടെ മറവില്‍ കലാപം നടത്തിയ ആര്‍എസ്എസ് വിഷു
ആഘോഷങ്ങളുടെ മറവില്‍ കേരളത്തിലും പള്ളിയില്‍ നിന്നിറങ്ങുന്ന ആളുകളെ ആക്രമിച്ച് കലാപ ത്തിനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണ മെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈ ക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് വെട്ടിക്കൊലപ്പെ ടുത്തുകയായിരുന്നു. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവ ണ സുബൈറിനെ വെട്ടി യതായാണ് വിവരം. സുബൈറിന്റെ ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അക്രമിസംഘം എത്തിയ കാര്‍
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റേത്
സുബൈറിനെ കൊലപ്പെടുത്താന്‍ വന്ന സംഘം ഉപയോഗിച്ച ഇയോണ്‍ കാറിന്റെ നമ്പര്‍, മാസങ്ങള്‍ ക്ക് മുന്‍പ് കൊല്ലപ്പെട്ട ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള താണെ ന്നാണ് കണ്ടെത്തിയത്. ഈ കാര്‍ കൊലയാളി സംഘം എലപ്പുള്ളി പാറയില്‍ തന്നെ ഉപേക്ഷി ച്ചിരുന്നു. ഇതിപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
കെ എല്‍ 11 എ ആര്‍ 641 എന്ന നമ്പറിലുള്ള ഇയോണ്‍ കാര്‍ ഉപയോഗിച്ചാണ് സുബൈറും പിതാവും സ ഞ്ചരിച്ച ബൈക്കിനെ അക്രമികള്‍ ഇടിച്ചുവീഴ്ത്തിയത്. പിന്നീട് ത ന്നെ ഈ കാര്‍ പ്രതികള്‍ ഉപേക്ഷി ച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് ഈ കാര്‍ സഞ്ജിത്തിന്റേതാണെന്ന് വ്യക്തമായത്.
ഇയോണ്‍ കാറിന് പുറമെ ഗ്രേ നിറത്തിലുള്ള വാഗണ്‍ ആര്‍ കാറുമാണ് അക്രമി സംഘം ഉപയോഗിച്ച ത്. ഗ്രേകളര്‍ വാഗണ്‍ ആര്‍ കാറില്‍ പ്രതികള്‍ രക്ഷപ്പെട്ടതായാണ് സംശയം. പാലക്കാട് എലപ്പുള്ളി യിലാണ് സുബൈറിനെ ഇന്ന് ഉച്ചയോടെ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈര്യമാണ് കൊല പാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.