പോക്സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സി.ഐക്കെ തിരെ കേസ്. അയിരൂര്‍ എസ്എച്ചഒ ആയിരുന്ന ജയ്സ നിലിന് എതി രെ യാണ് കേസ്
അയിരൂര്‍ : പോക്സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സി. ഐക്കെതിരെ കേസ്. അയിരൂര്‍ എസ്എച്ചഒ ആയിരുന്ന ജയ്സ നിലിന് എതിരെയാണ് കേസ്. നിലവില്‍ ഇയാള്‍ സസ്പെന്‍ഷനിലാണ്
കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖ പ്പെടുത്തി റിമാന്‍ഡ് ചെയ്തുവെന്നുമാണ് പരാതി. പീഡനം പുറ ത്തു വരാതിരിക്കാനുള്ള പ്രതിരോധത്തി ന്റെ ഭാഗമായി പോക്സോ കേസില്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രതിക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു. പീഡനം പുറത്തു വരാതിരിക്കാനായി പോക്‌സോ കേസില്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രതിക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു.
എന്നാല്‍ പ്രതി ബന്ധുക്കളോട് പീഡന വിവരമറിയിച്ചു. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു റൂ റല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അ റിയിച്ചു. തുടര്‍ന്ന് കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. പ്രകൃതി വിരുദ്ധ പീഡന പരാതിയില്‍ ഇന്നലെ പൊലീസ് മൊ ഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പോക്‌സോ കേസ് ഒതുക്കാന്‍ 1,35,000 രൂപ സിഐ ജയ്‌സല്‍ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. കൈക്കൂലി നല്‍കാത്തതില്‍ വ്യാജ കേസെടുത്തതിനായിരുന്നു ഇയാളെസസ്‌പെന്‍ഡ് ചെ യ്തത്.











