സംസ്ഥാനത്തെ പൊലീസ് വകുപ്പില്‍ വന്‍ അഴിച്ചുപണി.ദക്ഷിണ മേഖല ഐജി ഹര്‍ ഷിത അത്തല്ലൂരിയെ ഇന്റലിജന്‍സിലേക്ക് മാറ്റി. പകരം പി പ്രകാശ് ദക്ഷിണ മേഖല ഐജിയാകും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് വകുപ്പില്‍ വന്‍ അഴിച്ചുപണി.ദക്ഷിണ മേഖല ഐജി ഹര്‍ ഷിത അത്തല്ലൂരിയെ ഇന്റലിജന്‍സിലേക്ക് മാറ്റി. പകരം പി പ്രകാശ് ദക്ഷിണ മേഖല ഐജിയാകും. എഡി ജിപി യോഗേഷ് ഗുപ്തയെ പൊലീസ് അക്കാദമി ഡയറക്ടറായി ചുമതലപ്പെടുത്തി. കോഴിക്കോട് സിറ്റി പൊ ലീസ് കമ്മിഷണര്‍ തസ്തിക ഐജി റാങ്കിലേക്ക് ഉയര്‍ത്തി.
ഐജി സ്പര്‍ജന്‍ കുമാറിനെ തിരുവനന്തപുരം കമ്മീഷണറായി നിയമിച്ചു. അനൂപ് കുരുവിള ജോണ്‍ തീ വ്രവാദ വിരുദ്ധ സ്‌ക്വാഡ് ഐജിയായി. ഐജിമാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരെ എഡിജിപിമാരായി ചുമതലപ്പെടുത്തി. സ്ഥാനക്കയറ്റം ലഭിച്ച എ വി ജാര്‍ജ് കമ്മീഷണറായി തുടരും
പി പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആര്‍. നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐ ജിയായും നിയമിച്ചു. ജില്ലാ പൊലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ട്. 6 ഡിഐജിമാര്‍ക്ക് ഐജിയായി സ്ഥാ ന കയറ്റം ലഭിച്ചു.