ഹര്‍ത്താല്‍ ദിനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാ ദാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
കൊല്ലം :ഹര്‍ത്താല്‍ ദിനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരെ ബൈക്കിടിച്ച് വീ ഴ്ത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയി ലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരം പൊലീസാണ് കസ്റ്റഡിയിലെ ടുത്തത്.
പള്ളിമുക്കില്‍ ഹര്‍ത്താല്‍ ദിനത്തിലാണ് സംഭവം നടന്നത്. ബൈക്കില്‍ പട്രോളിങ് നടത്തുകയായി രുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിവില്‍ പൊലീ സ് ഓഫീസര്‍ നിഖില്‍ എ ന്നിവരെയാണ് ഷംനാദ് ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തിയത്. രണ്ട് പൊലീസുകാര്‍ക്കും പരുക്കേറ്റിരു ന്നു.
പട്രോളിങിനിടെ യാത്രക്കാരെ സമരാനുകൂലികള്‍ അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് പൊലീ സുകാര്‍ ഇവിടേക്ക് എത്തിയത്. ഹര്‍ത്താല്‍ അനുകൂലികളെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊലീസിന്റെ ബൈക്കില്‍ ഷംനാദ്, താന്‍ ഓടിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊലീസുകാര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. പിന്നീട് ഷംനാദ് നിര്‍ത്താതെ ബൈക്ക് ഓടിച്ച് കടന്നുകളയുക യുമായിരുന്നു. പ്ര തിയെ പിടിക്കാന്‍ മറ്റ് പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും സാധിച്ചില്ല. ഷംനാ ദിനെ അന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാള്‍ ഒളിവിലായതിനാല്‍ പിടികൂടാന്‍ കഴി ഞ്ഞിരുന്നില്ല.