പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍
തിരുവനന്തപുരം: പ്രണയഭ്യര്‍ഥന നിരസിച്ചതിന് പെരുന്തല്‍മണ്ണയില്‍ യുവതിയെ കുത്തിക്കൊല പ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെ വിമര്‍ശ ിച്ച് വനിതാ കമ്മീഷന്‍. പ്രണയാഭ്യര്‍ഥന നട ത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. പ്രണയാഭ്യര്‍ഥനയുമായി പുറകെ നടന്നു ശല്യം ചെയ്യുന്നവരെ താ ക്കീതു മാത്രം ചെയ്തു വിടുന്നത് നിയമ വിരുദ്ധമായ നടപടിയാണെന്നും കമ്മീഷന്‍ അധ്യക്ഷ കൂട്ടി ച്ചേര്‍ത്തു. ഏലംകുളത്ത് കടയ്ക്ക് തീയിടുകയും കടയുടമയുടെ യുവതിയായ മകളെ കുത്തി ക്കൊല പ്പെടുത്തുകയും മറ്റൊരു മകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് വിമര്‍ശനം.
പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കു ന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണി ക്കുന്നത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവ ര്‍ത്തിച്ച് നല്‍കുന്ന പരാതികളിള്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമി നില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍ പ്രതികളെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവി രുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
പെരിന്തല്‍മണ്ണയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് 21 കാരനായ ബിനീഷ് ഇന്ന് രാവിലെ യുവതിയെ കുത്തിക്കൊന്നത്. ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സികെ ബാലചന്ദ്രന്റെ മകള്‍ ദൃ ശ്യ ആണ് മരിച്ചത്. കുത്തേറ്റ സഹോദരി ദേവശ്രീ മൗലാന ആശുപത്രിയില്‍ ചികിത്സ യിലാണ്. സം ഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍ മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദിനെ പൊലീസ് അറ സ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് മൂന്നു മാസം മുന്‍പ് ഇയാള്‍ക്കെതിരെ പൊലീ സില്‍ പരാതി നല്‍കിയിരുന്നു. ഇയാളെ വിളിച്ചുവരുത്തി താക്കീതു ചെയ്തു വിടുകയാണ് ചെയ്തത്.