ജോഗേശ്വരി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായ മഹേന്ദ്ര നെര്‍ലേക്കറാണ് കൊല പാതക കേസുകളില്‍ അടക്കം പ്രതിയായ ഡാനിഷ് ഷെയ്ക്കിനൊപ്പം ജന്മദിനം ആഘോ ഷിച്ചത്
മുംബൈ : പൊലിസ് സ്റ്റേഷനില്‍ കൊടുംകുറ്റവാളിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ച് പൊ ലിസുദ്യോഗസ്ഥന്‍. ജോഗേശ്വരി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായ മഹേന്ദ്ര നെര്‍ലേക്കറാണ് കൊലപാതക കേസുകളില്‍ അടക്കം പ്രതിയായ ഡാനിഷ് ഷെയ്ക്കിനൊപ്പം ജന്മദിനം ആഘോഷി ച്ചത്. പ്രതി ഡാനിഷിന്റെ വായില്‍ കേക്ക് വെച്ചു നല്‍കുന്നതും ആശംസിക്കുന്നതും വീഡിയോയില്‍ ദൃശ്യമായിരുന്നു. ജോഗേശ്വരി ഹൗസിങ് സൊസൈറ്റിയിലായിരുന്നു ജന്മദിന ആഘോഷം സംഘ ടിപ്പിച്ചത്. ആഘോഷത്തില്‍ പോലീസുകാരനും പങ്കുചേരുകയായിരുന്നു.
വീഡിയോ വിവാദമായതോടെ പൊലീസ് ഇന്‍സ്പെക്ടര്‍ മഹേന്ദ്ര നെര്‍ലേക്കര്‍ക്കെതിരെ നടപടി സ്വീ കരിച്ചു. പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് സ്ഥലം മാറ്റം. ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണ് ആഘോ ഷം. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇന്‍ സ്പെക്ടര്‍ക്കെതിരെ ഡിവിഷനല്‍ അസിസ്റ്റന്റ് കമീഷണര്‍ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചി ട്ടുണ്ട്. ജന്മദിനാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബി.ജെ.പി എം.പി കിരിത് സോമയ്യ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.