പൊലീസിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ന്ന് വൈകീട്ട് മൂന്ന് മണിക്ക് ക്ലിഫ് ഹൗസിലാണ് യോഗം.
തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണ റായി വിജയന്‍. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ക്ലിഫ് ഹൗസിലാണ് യോഗം. പൊലീസിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിട്ടുള്ളത്.
സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ടായത്. പൊലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നുവെന്നും സി പിഎം സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കഴിഞ്ഞദിവസം കോവളത്ത് വിദേശപൗരനെ തടഞ്ഞ് മദ്യം ഒഴിപ്പിച്ചു കളയിച്ച സംഭവവും ഏറ്റവും ഒടു വില്‍ മാവേലി എക്സ്പ്രസ് ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാരോപിച്ച് യാത്രക്കാരനെ എ എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചതും ഏറെ വിവാദമായിരുന്നു.
മാവേലി എക്സ്പ്രസ് ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാരോപിച്ച് യാത്രക്കാരനെ പൊലിസുകാ രന്‍ തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്ത ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് പൊലിസിനെതിരെ രൂക്ഷ വിമര്‍ശനത്തിനാണ് ഇടയാക്കിയത്. കഴിഞ്ഞദിവസം കോവളത്ത് വിദേശ പൗരനെ തടഞ്ഞ് മദ്യം ഒഴിപ്പിച്ചു കളയിച്ച സംഭവവും ഏറെ വിവാദമായിരുന്നു.ഇതില്‍ ആരോപ ണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
പൊലീസ് സമനില തെറ്റിയ പോലെ പെരുമാറുന്നു : വിഡി സതീശന്‍
പൊലീസ് സമനില തെറ്റിയ പൊലെയാണ് കുറേ നാളുകളായി പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷം പൊലീസിന്റെ നിയ ന്ത്രണം പൂര്‍ണ്ണമായും സര്‍ക്കാരില്‍ നിന്ന് നഷ്ടമായിരിക്കുകയാണ്.
ഒരാള്‍ ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ അയാളെ പൊലീസ് പിടികൂടി നിയമനടപടിക ള്‍ സ്വീകരിക്കുകയാണ് വേണ്ടത്.ഇത്തരത്തില്‍ അതിക്രമം നടത്താന്‍ പൊലീസുകാര്‍ക്ക് ആരാ ണ് അധികാരം കൊടുത്തതെന്ന് സതീശന്‍ ചോദിച്ചു. ഗുണ്ടകളോട് പോലും കാണിക്കാത്ത ക്രൂ രതയാണ് സാധാരണക്കാരോട് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.