പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവി റക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.
തിരുവന്തപുരം : പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തര വിറക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.
മാസ്‌ക് നിര്‍ബന്ധമാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നുവെങ്കിലും പാലിക്കപ്പെടാത്ത സ്ഥിതി വന്ന തോടെയാണ് വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്. മാസ്്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീ കരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്നവ ര്‍ക്കെ തിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതല യുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്.












