സഭയിലെ വസ്തുക്കള്‍ നശിപ്പിച്ച കേസില്‍ എന്ത് പൊതുതാത്പര്യമാണുള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ മറുചോദ്യം. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരി ശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷ കന്‍ രഞ്ജിത് കുമാര്‍ വാദിച്ചപ്പോഴായിരുന്നു കോടതി നിര്‍ണായകമായ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ന്യൂഡല്‍ഹി : നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി. എംഎല്‍എ നിയമസഭയ്ക്ക് അക ത്ത് തോക്ക് ഉപയോഗിച്ചാല്‍ നടപടി എടുക്കേണ്ടത് നിയമസഭയാണോ ?. ആ എംഎല്‍എയ്ക്ക് പരിര ക്ഷ ലഭിക്കുമോ ?.എംഎല്‍എ സഭയില്‍ വെടിവെച്ചാല്‍ നിയമസഭ നടപടി സ്വീകരിച്ചാല്‍ മതിയാ കുമോ എന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധ പ്പെട്ട കാര്യങ്ങള്‍ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അ ഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചപ്പോഴായിരുന്നു കോടതി നിര്‍ണായകമായ ചോദ്യങ്ങള്‍ ഉന്നയി ച്ചത്.
ഇത് പൊതുതാത്പര്യപ്രകാരമുള്ള ഹര്‍ജിയാണെന്ന് സര്‍ക്കാര്‍ വാദിച്ചപ്പോള്‍, സഭയിലെ വസ്തുക്കള്‍ നശിപ്പിച്ച കേസില്‍ എന്ത് പൊതുതാത്പര്യ മാണുള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ മറുചോദ്യം. ജ നാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭയെന്നും, അതിലെ വസ്തുക്കള്‍ തല്ലിത്തകര്‍ക്കുന്നതി ന് എന്ത് ന്യായീകരണമാണുള്ളതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിനൊ പ്പം എം ആര്‍ ഷായും അംഗമായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
എംഎല്‍എമാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉണ്ടെന്നത് ശരിയാണ്. കോടതി യിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നുവെച്ച് കോടതിയിലെ വസ്തുവകകള്‍ ആ രെങ്കിലും അടിച്ചു തകര്‍ക്കാറുണ്ടോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. എംഎല്‍എമാര്‍ക്ക് നിയമ സഭയില്‍ പരിരക്ഷയുണ്ടെന്ന സര്‍ക്കാര്‍ വാദത്തിലാണ് കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
അതേസമയം, നിയമസഭ കയ്യാങ്കളിക്കേസില്‍ കെ എം മാണിക്കെതിരായ പരാമര്‍ശം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ തിരുത്തി. അഴിമതിക്കാരനായ മന്ത്രി എന്ന പരാമര്‍ശമാണ് തിരുത്തിയത്. അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായ പ്രതിഷേ ധമാണ് നിയമസഭയില്‍ നടന്നതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറ ഞ്ഞു.
മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി കേസെ ടുത്തത്. ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.












