പൊതുമാപ്പ് അവസാനിക്കാൻ 7 ദിവസം കൂടി; സേവനമൊരുക്കി കോൺസുലേറ്റ്, സഹായം തേടി പതിനായിരങ്ങൾ

uae-1

ദുബായ് : പൊതുമാപ്പിൽ പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാർക്ക് സേവനം നൽകി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ബയോമെട്രിക് രേഖകൾ നൽകുന്നത് ഒഴികെ യുഎഇ സർക്കാർ സംവിധാനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും സഹായ കേന്ദ്രത്തിലൊരുക്കിയാണ് ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളെ പൊതുമാപ്പ് നേടാൻ സഹായിക്കുന്നത്.നിയമലംഘകരായ പതിനായിരത്തോളം പേരാണ് ഇതുവരെ കോൺസുലേറ്റിന്റെ സഹായ കേന്ദ്രത്തിലെത്തിയത്. ഇവരിൽ 1300 പേർക്ക് പാസ്പോർട്ട്, 1700 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് 1500 പേർക്ക് എക്സിറ്റ് പെർമിറ്റ് എന്നിവ നൽകി.
ബാക്കിയുള്ളവരിൽ ഭൂരിഭാഗവും യാത്ര വിലക്കുള്ളവരാണ്. ഇവരുടെ യാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കാതെ രാജ്യം വിടാൻ കഴിയില്ല. പാസ്പോർട്ട് അടക്കമുള്ള രേഖകൾ മണിക്കൂറുകൾക്കുള്ളിലാണ് ആവശ്യക്കാർക്ക് നൽകിയത്. വീസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനുള്ള എക്സിറ്റ് പെർമിറ്റ് നൽകാനുള്ള സൗകര്യം കോൺസുലേറ്റിലുണ്ട്. ടൈപ്പിങ് സെന്ററിൽ ലഭിക്കുന്ന സേവനങ്ങളും ഇവിടെ ലഭിക്കും. പൊതുമാപ്പ് കാലാവധി തീരാൻ 7 ദിവസം കൂടി മാത്രമാണുള്ളത്.
ഈ അവസരം പ്രയോജനപ്പെടുത്താൻ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം ചെയ്യണമെന്നു കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ അഭ്യർഥിച്ചു. അവസാന നിമിഷം വരെ കാത്തിരിക്കാതെ എത്രയും വേഗം പൊതുമാപ്പ് ഉപയോഗിക്കണം.
പിഴയോ, മറ്റു ശിക്ഷാ നടപടികളോ ഇല്ലാതെ രേഖകൾ നിയമപരമാക്കാനുള്ള അവസരമാണിത്. ജിഡിആർഎഫ്എയുടെ അൽ അവീർ സെന്ററിലും ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്തു തുടരുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നു യുഎഇ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നവംബർ ഒന്നുമുതൽ നിയമ ലംഘകർക്കെതിരായ നടപടി കടുപ്പിക്കും.
പൊതുമാപ്പ് നേടുന്നവർക്കു രേഖകൾ നിയമാനുസൃതമാക്കി രാജ്യത്തു തുടരുകയോ രാജ്യം വിടുകയോ ചെയ്യാം. മുൻ പൊതുമാപ്പുകളിലെ പോലെ ആജീവനാന്ത വിലക്ക് ഇത്തവണയില്ല. പൊതുമാപ്പ് നേടുന്നവർക്ക് വീണ്ടും യുഎഇയിലേക്കു നിയമാനുസരണം തിരികെ എത്താം. രാജ്യത്തു തന്നെ തുടരാൻ താൽപര്യമുള്ളവർക്ക് പൊതുമാപ്പ് കേന്ദ്രത്തിൽ തന്നെ വിവിധ കമ്പനികളുടെ റിക്രൂട്ടിങ് സൗകര്യവും ഉണ്ട്. കമ്പനികൾക്ക് ആവശ്യമുള്ളവരെങ്കിൽ പൊതുമാപ്പ് നേടിയവരെ ഉടൻ നിയമിക്കാനും കഴിയും. ആരെങ്കിലും നിയമലംഘകരായി തുടരുന്നുണ്ടെങ്കിൽ അവരെ സഹായ കേന്ദ്രങ്ങൾ എത്തിക്കാൻ പ്രവാസികൾ സഹകരിക്കണമെന്നും കോൺസുലേറ്റ് അഭ്യർഥിച്ചു.

Also read:  മേയര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം;ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച കെ മുരളീധരനെതിരെ കേസ്

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES