പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം; തിരക്ക് നേരിടാൻ കൂടുതൽ കൗണ്ടർ, ജീവനക്കാർ.

uae-amnesty-27173-applications-successfully-processed-in-dubai-amer-centers

അബുദാബി : അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ യുഎഇ അനുവദിച്ച 2 മാസത്തെ പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം ബാക്കി. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി അധികൃതർ. അപേക്ഷ സ്വീകരിക്കാൻ കൂടുതൽ കൗണ്ടറുകളും ജീവനക്കാരെയും ചുമതലപ്പെടുത്തി നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണ് ലക്ഷ്യം. നവംബർ ഒന്നുമുതൽ പരിശോധന ഊർജിതമാക്കും.
നിയമലംഘകരായി രാജ്യത്തു കഴിയുന്ന വിദേശികൾ 31നകം താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ വേണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ഫോർ ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവ ആവർത്തിച്ച് ആവശ്യപ്പെട്ടു. 
പൊതുമാപ്പ് ഉപയോഗപ്പെടുത്തി സ്വന്തം നാട്ടിലേക്കു പോകുന്നവർക്ക് പുതിയ വീസയിൽ ഏതു സമയവും തിരിച്ചെത്താം. ഇതേസമയം ഇനി പൊതുമാപ്പ് നീട്ടില്ലെന്നും നവംബർ ഒന്നു മുതൽ നടക്കുന്ന ശക്തമായ പരിശോധനയിൽ പിടിക്കപ്പെട്ടാൽ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്നും മുന്നറിയിപ്പു നൽകി.  ഇങ്ങനെ പിടിക്കപ്പെടുന്നവർ അനധികൃത താമസത്തിനുള്ള മുഴുവൻ പിഴയും അടയ്ക്കേണ്ടിവരുമെന്ന് ആമർ കസ്റ്റമർ ഹാപ്പിനെസ് ഡയറക്ടർ കേണൽ സാലിം ബിൻ അലി പറഞ്ഞു. അവസാന നിമിഷത്തേക്കു കാത്തുനിൽക്കാതെ എത്രയും വേഗം നടപടി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് ജോലി നൽകാൻ ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ സ്വകാര്യ കമ്പനികളുമുണ്ട്. അപേക്ഷകരെ നേരിട്ട് അഭിമുഖം നടത്തി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഉടൻ തന്നെ വീസ മാറ്റത്തിനുള്ള സൗകര്യങ്ങളും ചെയ്യും. വീസ കാലാവധി കഴിഞ്ഞവർ, സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ, രേഖകളില്ലാതെ യുഎഇയിൽ ജനിച്ച കുഞ്ഞുങ്ങൾ എന്നിവർക്കും നിയമ നടപടി പൂർത്തിയാക്കി കേസ് തീർപ്പായവർക്കും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താം.
അപേക്ഷ നൽകാൻ
അബുദാബിയിൽ അൽ ദഫ്ര, സ്വൈഹാൻ, അൽമഖാം, അൽഷഹാമ എന്നിവിടങ്ങളിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) കേന്ദ്രങ്ങളിലും അംഗീകൃത ടൈപ്പിങ് സെന്ററുകളും അപേക്ഷ നൽകാം. ദുബായിൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലോ എമിറേറ്റിൽ ഉടനീളമുള്ള 86 ആമർ സേവന കേന്ദ്രങ്ങളിലോ അപേക്ഷിക്കാം. മറ്റു എമിറേറ്റുകളിൽ ഐസിപി കേന്ദ്രങ്ങളിലാണ് അപേക്ഷ നൽകേണ്ടത്. ഇതിനു മുൻപ് ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കണം.  അതേസമയം പൊതുമാപ്പ് അവസാനിക്കാനിരിക്കെ അപേക്ഷകരെ സഹായിക്കാൻ ഇന്ന് ഇന്ത്യൻ കോൺസുലേറ്റ്  രാവിലെ 8 മുതൽ വൈകിട്ട് 5 വരെ തുറന്നുപ്രവർത്തിക്കും. നിയമലംഘകരായ ഇന്ത്യക്കാർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി താമസം നിയമവിധേയമാക്കുകയോ രാജ്യംവിടുകയോ ചെയ്യണമെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളും ആവശ്യപ്പെട്ടു. വിവരങ്ങൾക്ക്: ടോൾഫ്രീ 800 5111

Also read:  ദുബായ് കെഎംസിസി ഫ്ലാഗ് ഡേയുടെ ഭാഗമായി

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES