പി.ഡബ്ല്യൂ.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യാ സിംഗാ(16)ണ് മരിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെ ഫ്ളാറ്റിന്റെ ഒമ്പതാം നിലയില്‍നിന്ന് താഴോട്ട് വീഴുകയായിരുന്നു.
തിരുവനന്തപുരം : പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഫ്ളാറ്റില്‍ നിന്നും വീണു മരിച്ചു. പി.ഡബ്ല്യൂ.ഡി സെക്രട്ടറി ആനന്ദ് സിം ഗിന്റെ മകള്‍ ഭവ്യാ സിംഗാ(16)ണ് മരിച്ചത്.
തിരുവനന്തപുരം കവടിയാറിലെ ഫ്ളാറ്റിലാണ് അപകടം. ഉച്ചക്ക് രണ്ടു മണിയോടെ ഫ്ളാറ്റിന്റെ ഒ മ്പതാം നിലയില്‍നിന്ന് താഴോട്ട് വീഴുകയായിരു ന്നു. അപകടം നടന്നയുടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അഞ്ചു മണിയോടെ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആ ശുപത്രിയിലേക്ക് മാറ്റും. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയാണ്.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











