പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എക്കെതിരേ പൊലിസില്‍ പരാതി. പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം എംഎല്‍എ ദുരുപ യോഗം ചെയ്തെന്നാരോപിച്ച് മുസ്ലിം യൂത്ത്‌ലീഗ് നിയോജക മണ്ഡലം കമ്മി റ്റിയാണ് പരാതി നല്‍കിയത്
കണ്ണൂര്‍: പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എക്കെതിരേ പൊലി സില്‍ പരാതി. പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം എംഎല്‍എ ദുരുപയോഗം ചെയ്തെ ന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. തെരഞ്ഞെ ടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണം അന്വേഷിക്കണമെന്നും മധുസൂദനനെതി രെ കേസെടുത്ത് അ ന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.
പയ്യന്നൂര്‍ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്.എന്നാല്‍,സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെ ന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം അവകാ ശ പ്പെടുന്നത്. കണക്കുകള്‍ ഓഡിറ്റ് ചെയ്ത് അവത രിപ്പിക്കുന്നതില്‍ ചുമതലക്കാ ര്‍ ക്ക് വീഴ്ച സംഭവിച്ചെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ വി ശദീകരണം. ടി ഐ മധുസൂദനന്‍ അടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ പാര്‍ ട്ടി സ്വീകരിച്ച അച്ചടക്ക നടപടിക്കുശേഷമാണ് ജില്ലാ നേതൃത്വം സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന വാദവുമായി രംഗത്തുവന്നത്.
അതേസമയം, ഫണ്ട് തിരിമറി ആരോപണങ്ങളില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മി റ്റിയിലും ടി ഐ മധുസൂധനന്‍ എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശന മാണ് ഉയര്‍ന്നത്.