കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണന്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂ ട്ടര്‍ യാത്രക്കിടയില്‍ വൈദ്യുതി കമ്പി ദേഹത്തു വീണായിരുന്നു അപകടം. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയായിരുന്നു. കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളി മഖാംറോഡില്‍ വൈകിട്ട് 5 മണിക്കായിരുന്നു അപകടം.
കാസര്‍കോട്: കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണന്‍ ഷോക്കേറ്റ് മരിച്ചു. 64 വയസ്സാ യിരുന്നു. സ്‌കൂട്ടര്‍ യാത്രക്കിടയില്‍ വൈദ്യുതി കമ്പി ദേഹത്തു വീണായിരുന്നു കോണ്‍ഗ്രസ് നേതാവി ന്റെ മരണം.
പൊട്ടിവീണ വൈദ്യുതിലൈനില്‍ ബൈക്ക് തട്ടിയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റില്‍ വൈദ്യു തി ലൈന്‍ പൊട്ടിവീഴുകയായിരുന്നു. കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളി മഖാം റോഡില്‍ വൈകിട്ട് 5 മണിക്കാ യിരുന്നു അപകടം.
അതേസമയം തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് പെയ്തത്. കോതമംഗലത്ത് കനത്ത മഴയിലും കാറ്റിലും വീടുകള്‍ തകര്‍ന്നു. കുടമ്പുഴ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ആറോ ളം വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. വീടിന്റെ മേല്‍ക്കൂരകള്‍ പൂര്‍ണമായും കാറ്റില്‍ പറന്നു പോയി.
തട്ടേക്കാട് കുട്ടമ്പുഴ റൂട്ടില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സംഭിച്ചു. ചിലയിടങ്ങളില്‍ ഇലക്ട്രിക് പോ സ്റ്റുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തട സ്സപ്പെട്ടു.പത്തനംതിട്ട, എറണാകുളം ജില്ല കളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.











