പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആന്റി റാബീസ് വാക്സിന്‍ ഗുണനില വാരമുള്ളതാണെന്നാണ് കണ്ടെത്തിയത്. വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
തിരുവനന്തപുരം : പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരമുള്ളതെ ന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആന്റി റാബീസ് വാക്സിന്‍ ഗുണനിലവാരമുള്ളതാ ണെന്നാണ് കണ്ടെത്തിയത്. വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യ മന്ത്രി വീ ണാ ജോര്‍ജ് അറിയിച്ചു. കേന്ദ്ര ലാബിലേക്കയച്ച ഇമ്യുണോ ഗ്ലോബു ലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആന്റി റാബിസ് വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു. വാക്സിനെടുത്ത ചിലരില്‍ പേവിഷബാ ധ മരണം ഉണ്ടായ സാഹചര്യത്തില്‍ ആശങ്ക പരിഹരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും വാക്സിന്‍ പരിശോധനയ്ക്കയച്ചത്. ഈ വാക്സിനാണ് കേന്ദ്ര ഡ്രഗ്സ് ലാബ് ഗുണനിലവാരമുള്ളതെന്ന് സര്‍ട്ടിഫൈ ചെയ്തത്.
കേന്ദ്ര ലാബിലേയ്ക്കയച്ച ഇമ്മുണോഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് അടുത്തിടെ സര്‍ട്ടി ഫൈ ചെയ്തിരുന്നു. ഇതോടെ പേവിഷബാധ പ്രതിരോധത്തിനുപയോഗിക്കുന്ന വാക്സിനും ഇമ്മുണോ ഗ്ലാബുലിനും സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. പേവിഷബാധ യ്ക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമാണ് ആന്റി റാബിസ് വാക്സിനും ഇമ്മുണോഗ്ലോബു ലിനും. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.