പേഴ്സണല്‍ സ്റ്റാഫ് പാര്‍ട്ടിക്കാര്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. സ്റ്റാ ഫ് അംഗങ്ങളായി പരമാവധി 25 പേര്‍ മതിയെന്നും തീരുമാനിച്ചു. സ്റ്റാഫാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 51 വയസില്‍ കൂടുതല്‍ പ്രായം പാടില്ലെന്നും കര്‍ശനമാക്കി
തിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയനത്തില്‍ കര്‍ശന നിബന്ധനകളുമായി സിപിഎം സെക്രട്ടേറിയറ്റ്. പേഴ്‌സണല്‍ സ്റ്റാഫ് പാര്‍ട്ടിക്കാര്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടേ റിയേറ്റ് തീരുമാനം. സ്റ്റാഫ് അംഗങ്ങളായി പരമാവധി 25 പേര്‍ മതിയെന്നും തീരുമാനിച്ചു. സ്റ്റാഫാ കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 51 വയസില്‍ കൂടുതല്‍ പ്രായം പാടില്ലെന്നും കര്‍ശനമാക്കി.
പാര്‍ട്ടിയുടെ കര്‍ശന നിയന്ത്രണം മന്ത്രിമാരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുമെന്നാണ് സിപിഎം നിലപാട്. പാര്‍ട്ടി അംഗങ്ങളായ, പാര്‍ട്ടിയോട് അടുത്ത ബന്ധമുള്ളവരെ പ്രൈവറ്റ് സെക്രട്ടറിമാരാ ക്കണമെന്നാണ് തീരുമാനം. നിയമനങ്ങള്‍ പാര്‍ട്ടിയുടെ അനുമതിയോടെ നടത്താന്‍ പാടുള്ളു എന്ന കര്‍ശന നിര്‍ദേശം ഉണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതി അംഗവും മുന്‍ രാജ്യഭാ എംപിയു മായ കെ.കെ. രാഗേഷിനെ തീരുമാനിച്ചിരുന്നു. എം.വി ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമു ണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയ തീരുമാനം. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ തന്നെ തുടരും.











