പെരുമ്പാവൂരില്‍ കുറുപ്പംപടിയില്‍ ടാങ്കര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പി ടികൂടി. 300 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. റൂറല്‍ എസ് പി കാര്‍ത്തികി ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മാഫിയ പിടിയിലായത്.
കൊച്ചി: പെരുമ്പാവൂരില്‍ കുറുപ്പംപടിയില്‍ ടാങ്കര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. 300 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തില്‍ പൊലീസ് നട ത്തിയ പരിശോധനയിലാണ് പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ കഞ്ചാവ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ശെല്‍വനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എവിടെ നിന്നാ ണ്,ആര്‍ക്കു വേണ്ടിയാണ് കഞ്ചാവ് എ ത്തിച്ചതെന്നടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
റൂറല്‍ എസ് പി കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മാഫിയ പിടിയിലായത്. ടാങ്കര്‍ ലോറിയില്‍ പ്രത്യേക അറ ഉണ്ടാ ക്കിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. 111 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേരളത്തി ലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.











