തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന മുഴുവന്‍ പേര്‍ക്കും ഒറ്റത്തവണ സഹായമായി 2000 രൂപ നല്‍കും. ഇതോടൊപ്പം ഓഗസ്റ്റ് മാസത്തിലെ പെന്‍ഷന്‍ ഓണത്തിന് മുന്‍പ് അഡ്വാന്‍സായി വിതരണം ചെയ്യുമെന്നും കേരളാ അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.കെ.മണിശങ്കര്‍ വ്യക്തമാക്കി.
ഇതിനു മുന്നോടിയായി പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ മസ്റ്ററിംഗ് നടത്താനുള്ളവര്‍ അടിയന്തരമായി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണമെന്ന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ആര്യശാലയിലെ കെ.സി.പി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കേരളാ അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ ബന്ധപ്പെടാം. ഫോണ്‍ : 0471-2460667,2460397.