പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കന്യാകുമാരി മേല്‍പാലത്ത് പ്രദീപ്, വിളവന്‍ കോട് സ്വദേശി മെര്‍ലിന്‍ എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ര ണ്ട് പേര്‍ അറസ്റ്റില്‍. കന്യാകുമാരി മേല്‍പാലത്ത് പ്രദീപ്, വിളവന്‍ കോട് സ്വദേശി മെര്‍ലിന്‍ എന്നിവരാ ണ് പിടിയിലായത്. 12കാരിയായ പെണ്‍കുട്ടിയെയാണ് പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. പൂവാറില്‍ നിന്നുമാണ് ഇവര്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊ ണ്ടുപോയത്. വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായി രുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി അ നില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലെ ധനുഷ്‌കോടി, മാര്‍ത്താണ്ഡം എന്നീ സ്ഥല ങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.സംഭവത്തില്‍ പോക്സോ നിയമ പ്രകാരമാ ണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.