രണ്ടാനമ്മയുടെ ബന്ധുവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പി ന്നീടുള്ള അന്വേഷണത്തില്‍ കുട്ടിയെ ബാഗ്ലൂരില്‍ നിന്നും കണ്ടെത്തി
മുംബൈ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചതില്‍ മനംനൊന്ത് ബലാത്സംഗത്തിനിര യായ കുട്ടി ആത്മഹത്യ ചെയ്തു. നാഗ്പൂരിലാണ് സംഭവം.
രണ്ടാനമ്മയുടെ ബന്ധുവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീടുള്ള അന്വേഷ ണത്തില്‍ കുട്ടിയെ ബാഗ്ലൂരില്‍ നിന്നും കണ്ടെത്തി.
പ്രതിക്കെതിരേ കേസ് ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് ജാമ്യമനുവദി ച്ചത്. ഈ വിവരം അറിഞ്ഞ ശേഷം പെണ്‍ കുട്ടി മാനസികമായി തളര്‍ന്നുവെന്നും മനോവിഷമം താ ങ്ങാനാവതെ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.










