പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടു ത്തി വില കുറക്കാനുള്ള തീരുമാനം കൗണ്‍സിലില്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്
ന്യൂഡല്‍ഹി: ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജി. എസ്.ടി കൗണ്‍സിലിന്റെ യോഗം ഇന്ന് ചേരും. കോ വിഡിന് ശേഷം നടക്കുന്ന ആദ്യത്തെ ഓഫ് ലൈന്‍ യോഗമാണ് ഇന്ന് നടക്കുന്നത്. പെട്രോള്‍-ഡീസല്‍ നികുതി നിരക്ക് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നി വ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില കുറ ക്കാനുള്ള തീരുമാനം കൗണ്‍സിലില്‍ ഉണ്ടാകുമോ എന്നാ ണ് രാജ്യം ഉറ്റുനോക്കുന്നത്.
യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ഡല്‍ഹിയിലെത്തി യിട്ടുണ്ട്. ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെ ടുത്താന്‍ കഴിയില്ലേ എന്ന് കേരള ഹൈക്കോടതി കേ ന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ആറാഴ്ചക്കകം വിഷയത്തില്‍ നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം.
ജിഎസിടിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വന്നാല്‍ രാജ്യത്ത് പെട്രോള്‍ വില 75 രൂപയിലേ ക്കും ഡീസല്‍ വില 68 രൂപയിലേക്കെങ്കിലും കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്. നൂറ് കടന്ന കുതിക്കുന്ന ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ
അതേസമയം ഇതിനെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പറിയിക്കും. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ കടുത്ത സാ മ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തി ല്‍ ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് സംസ്ഥാനങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാ വും. അതുകൊണ്ട് കേരളം, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പറിയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.











