പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല
ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമാ യി സുപ്രീംകോടതി. പെഗാസസ് ഉപയോഗിച്ചോ എ ന്ന് സത്യവാങ്മൂലം നല്‍കാനാവില്ല. കമ്മിറ്റി നിയോഗിച്ചാല്‍ അവിടെ വെളിപ്പെടുത്താമെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്.
പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാ യില്ല. ദേശീയ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.നിയമവിരുദ്ധമായ രീതിയില്‍ ഫോണ്‍ ചോര്‍ത്തല്‍ ഉണ്ടാ യോ എന്നു മാത്രമാണ് പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തെ പൗരന്മാരാണ് അവകാശലംഘനം കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒരു വിഭാഗം ആളുകളെ നിരീക്ഷിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചോ എന്നതാണ് പ്രശ്‌നമെന്ന് കോടതി പറഞ്ഞു. നിയമ ലംഘനം നടന്നെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്നും വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വിദഗ്ധര്‍ അടങ്ങിയ സമിതിയെക്കൊണ്ട് പരാതികള്‍ അന്വേഷിപ്പിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. നിയമലംഘനം നടന്നുവെന്ന പരാതികള്‍ ഗൗരവത്തോടെ കാണുന്നു. വി ദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുമെന്നും തുഷാര്‍ മേത്ത പറഞ്ഞു. അപ്പോള്‍ വിദഗ്ധസ മിതിയെക്കുറിച്ച് ആവര്‍ത്തിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സത്യവാങ്മൂലം നല്‍കിയില്ലെങ്കി ല്‍ മറ്റ് കക്ഷികളുടെ വാദം കേട്ട് ഉത്തര വിറക്കുമെന്നും കോടതി വ്യക്തമാക്കി.