വഞ്ചിപ്പാട്ടും പാടി പൂരപ്പുഴയുടെ ഓളങ്ങളെ കീറിമുറിച്ച് താനാളൂര്‍ പഞ്ചായത്ത് സ്‌പോ ണ്‍സര്‍ചെയ്ത ‘യുവരാജ’ പൂരപ്പുഴ വള്ളംകളിയുടെ മൂന്നാം എഡിഷനില്‍ ജേതാ ക്കളാ യി. അഷ്‌കര്‍ കോറാട് ഒഴൂര്‍ സ്‌പോണ്‍സര്‍ചെയ്ത ‘കായല്‍പ്പട’ രണ്ടും പാട്ടരകത്ത് നാ സര്‍ സ്‌പോണ്‍സര്‍ചെയ്ത ‘യുവധാര’ മൂന്നും ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂ ള്‍ സ്‌പോണ്‍സര്‍ ചെയ്ത ‘പുളിക്കകടവന്‍’ നാലും സ്ഥാനത്ത് എത്തി
താനൂര്‍ : വഞ്ചിപ്പാട്ടും പാടി പൂരപ്പുഴയുടെ ഓളങ്ങളെ കീറിമുറിച്ച് താനാളൂര്‍ പഞ്ചായത്ത് സ്‌പോണ്‍സ ര്‍ചെയ്ത ‘യുവരാജ’ പൂരപ്പുഴ വള്ളംകളിയുടെ മൂന്നാം എഡിഷനില്‍ ജേതാക്കളായി. അഷ്‌കര്‍ കോറാട് ഒഴൂര്‍ സ്‌പോണ്‍സര്‍ചെയ്ത ‘കായല്‍പ്പട’ രണ്ടും പാട്ടരകത്ത് നാസര്‍ സ്‌പോണ്‍സര്‍ചെയ്ത ‘യുവധാര’ മൂന്നും ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌പോണ്‍സര്‍ ചെയ്ത ‘പുളിക്കകടവന്‍’ നാലും സ്ഥാനത്ത് എത്തി.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സി ലും ‘എന്റെ താനൂരും’ ചേര്‍ന്ന് നടത്തിയ മൂന്നാമത് വള്ളംകളി കാണാന്‍ പൂരപ്പുഴയുടെ ഇരുകരകളും നിറ ഞ്ഞുകവിഞ്ഞിരുന്നു. ഞായറാഴ്ച ഉച്ചമുതല്‍തന്നെ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ജലോ ത്സവം കാണാന്‍ എത്തിയത്. പൂരപ്പുഴ വള്ളംകളിയുടെ മൂന്നാം എഡിഷനില്‍ തുഴയെറിഞ്ഞത് 12 വള്ള മായിരുന്നു. ബിയ്യം ജലോത്സവത്തില്‍ മത്സരിച്ച വള്ളങ്ങളായിരുന്നു ഇവ. 2017ല്‍ ആരംഭിച്ച വള്ളംകളി 2019ലും നടത്തി. കോവിഡ് കാരണം രണ്ടു വര്‍ഷമായി നടത്താനായില്ല. ആദ്യവര്‍ഷം ഒമ്പതു വള്ളവും രണ്ടാം തവണ 11 വള്ളവുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
അരലക്ഷം രൂപയും ട്രോഫിയുമാണ് ഒന്നാം സ്ഥാനം നേടിയ ടീമിന് ലഭിച്ചത്. 25,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്കും 15,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്കും 10,000 രൂപയും ട്രോഫിയും നാലാം സ്ഥാനക്കാര്‍ക്കും ലഭിച്ചു.