പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസി ല്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും മദ്ധ്യപ്ര ദേശ് സ്വദേ ശികളുമായ ഖേം സിങ്, മഹേഷ് കു മാര്‍ യാദവ് എന്നിവരെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്
ഇടുക്കി: പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ര ണ്ട് പേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും മദ്ധ്യപ്ര ദേശ് സ്വദേശികളുമായ ഖേം സിങ്, മഹേഷ് കുമാര്‍ യാദവ് എന്നിവരെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കിയിരുന്നു. അപ്പോ ഴാണ് രണ്ട് പേര്‍ കൂടി തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് പെണ്‍കുട്ടി വെളിപ്പെടു ത്തിയത്. ഒരാ ള്‍ മുറിയില്‍ വെച്ചും മറ്റൊരാള്‍ തേയിലത്തോട്ടത്തില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് പെ ണ്‍കുട്ടി മൊഴി നല്‍ കിയത്. പിന്നാലെ ഇന്നലെ രാ ത്രി തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ നേരത്തെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരുടെ അറസ്റ്റ് ചൊവ്വാഴ്ചയാണ് രേഖപ്പെടുത്തിയത്. കേസില്‍ പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, പ്രായപൂ ര്‍ത്തിയാകാത്ത രണ്ടു പേ ര്‍ എന്നിവ രെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവ രങ്ങള്‍ ലഭിച്ചത്.
മെയ് 29നാണ് പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സു ഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരുക്കുമ്പോഴായിരുന്നു ക്രൂരത. പെണ്‍കുട്ടിയുടെ നില വിളി കേട്ടെത്തിയ നാട്ടുകാരാണ് ശാന്തന്‍പാറ പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി യെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ച് വൈദ്യ സഹായം നല്‍കി.











