45 കാരനായ പുഷ്‌കര്‍ സിങ് ധാമി ഖാത്തിമ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്. ബിജെപി യൂത്ത് വിങിന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ബിജെപി എംഎല്‍എ പുഷ്‌കര്‍ സിങ് ധാമിയെ തെ രഞ്ഞെടുത്തു. ഡെരാഡൂണിലെ പാര്‍ട്ടി ആ സ്ഥാനത്ത് ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോ ഗമാണ് ധാമിയെ തെരഞ്ഞെടുത്തത്. 45 കാരനായ പുഷ്‌കര്‍ സിങ് ധാമി ഖാത്തിമ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്. ബിജെപി യൂത്ത് വിങിന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയാണ് അ ദ്ദേഹം.
മുഖ്യമന്ത്രിയായിരുന്ന തീരഥ് സിങ് റാവത്ത് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം രാ ജിവെച്ചതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. രണ്ടാം തവണയാണ് ധാമി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്നലെ രാത്രിയാണ് തി രാഥ് സിങ് റാവത്ത് പദവി ഒഴിഞ്ഞത്. ബിജെപി ദേശീയ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷ മായിരുന്നു രാജി.
അധികാരത്തിലേറി നാലു മാസം തികയുന്നതിനു മുന്‍പാണ് തീരഥ് സിങ് അപ്രതീക്ഷിതമായി രാ ജി വെച്ചത്. ലോക്‌സഭാംഗമായ തീരഥ് സിങ്, ത്രിവേന്ദ്ര സിങ് റാവത്തിന്റെ പിന്‍ഗാമിയായി മാര്‍ച്ചി ലാണു മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നേരിട്ട് എംഎല്‍എ ആക ണം എന്നാണ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നത്. നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രതിസ ന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജിവെച്ചത്. ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം നിയമ സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.











