പുലര്‍ച്ചെ മുതല്‍ പുല്‍വാമ പട്ടണത്തിലാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടുന്നത്. സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ :ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലി ല്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ മുതല്‍ പുല്‍വാമ പട്ടണത്തിലാണ് ഭീകരരും സൈന്യവുമാ യി ഏറ്റുമുട്ടുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു. സൈന്യം നിലയുറപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി എ എന്‍ ഐ ടിറ്ററില്‍ പങ്കുവച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പുല്‍വാമയിലും രജൗറിയിലുമാണ് ഭീകരര്‍ക്കെതിരെ സൈന്യ ത്തിന്റെ റെയ്ഡ് തുടരുന്നത്. ജനവാസ മേഖല കള്‍ കേന്ദ്രീകരിക്കുന്നതിനാല്‍ ഏറെ ജാഗ്രത പുലര്‍ ത്തിയാണ് സൈന്യം ഭീകരരെ കീഴ്പ്പെടുത്തുന്നത്. കഴിഞ്ഞാഴ്ച അഞ്ചുപേരെ സൈന്യം വക വരു ത്തിയിരുന്നു. രണ്ടു സൈനികരും ജമ്മുകശ്മീര്‍ മേഖലയില്‍ വീരമൃത്യു വരിച്ചിരുന്നു.
ജമ്മുകശ്മീര്‍ പൊലീസിന്റെ നിതാന്ത ജാഗ്രതയാണ് ജനവാസ മേഖലകളില്‍ ഭീകരര്‍ എത്തിയാലുട ന്‍ കണ്ടെത്താന്‍ സഹായിക്കുന്നതെന്നും സി. ആര്‍.പി.എഫ് അറിയിച്ചു. ദേശീയ പാതകളിലെ വാ ഹന പരിശോധനയും സൈന്യം ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ ശക്തമായ മഴ പെയ്യുന്ന ത് മുതലാക്കിയാണ് ഭീകരര്‍ പുല്‍വാമ മേഖലയിലേക്ക് എത്തിയതെന്നാണ് നിഗമനം.