പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവച്ചു കൊന്നു. സ്‌പെഷ്യല്‍ പൊലീസ് ഓഫീ സര്‍ ഫയാസ് അഹമ്മദും ഭാര്യയുമാണ് വീരമൃത്യു വരിച്ചത്. ഫയാസിന്റെ മകള്‍ക്ക് ആക്രമ ണത്തില്‍ ഗുരുതരമായി പരിക്കേറ്റു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. പൊലീസ് ഓഫീസറെയും ഭാര്യയെയും ഭീകരര്‍ വെടിവെച്ച് കൊന്നു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. സ് പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഫയാസ് അഹമ്മദും ഭാര്യയുമാണ് വീരമൃത്യു വരിച്ചത്. ഫയാസിന്റെ മകള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.
രാത്രി വീടിന്റെ വാതില്‍ പൊളിച്ച് അകത്തേക്ക് അതിക്രമിച്ച് കടന്ന ഭീകരര്‍ മൂന്ന് പേര്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ടെ ത്തിയ പ്രദേശികള്‍ മൂന്ന് പേരെയും ഉടന്‍ ആശുപത്രി യില്‍ എത്തിച്ചെങ്കിലും ഫയാസും ഭാര്യയും മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള മകള്‍ ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടോ മൂന്നോ ഭീകരര്‍ ആക്രമണത്തിനെത്തി യെന്നാണ് വിവരം. ആരാണ് ആക്രമണത്തി ന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
ഭീകരരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനും അതിനായി ?ഗ്രാമീണരെ ഒപ്പം നിര്‍ത്താനും ഒ ക്കെയാണ് കശ്മീരില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണ മാണ് ഇത്. രണ്ട് ആക്രമണങ്ങളുണ്ടായത് ശ്രീന?ഗറിലായിരുന്നു.
കഴിഞ്ഞ ദിവസം ജമ്മു വിമാനത്താവളത്തിലെ വ്യോമയാന മേഖലയില്‍ ഭീകരര്‍ ഡ്രോണ്‍ ഉപയോ ഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിന് പി ന്നാലെയാണ് വീണ്ടും ഭീകരാക്രമണം ഉണ്ടായിരിക്കു ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് അതീവ ജാഗ്രതാ നി ര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.











