പാര്‍ലമെന്റില്‍ നിന്ന് തന്നെ പുറത്താക്കി ഭയപ്പെടുത്താം എന്നാണ് മോദി കരുതുന്നത്. ‘എനിക്കൊരു പേടിയുമില്ല. വീണ്ടും ഞാന്‍ ചോദിക്കുന്നു. ആ ബിനാമിപ്പണം ആരുടേ ത്?. നിങ്ങളും അദാനിയും തമ്മില്‍ ബന്ധമെന്ത്? അതിന്റെ മറുപടി കിട്ടും വരെ എനി ക്ക് വിശ്രമമില്ല. എന്നെ പുറത്താക്കൂ ജയിലില്‍ ഇടൂ. എനിക്ക് ഭയമില്ല. അഴിമതിയുടെ ചിഹ്നമാണ് അദാനി.’- രാഹു ല്‍ കുറ്റപ്പെടുത്തി.
ബംഗളൂരു: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആ ഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രസംഗത്തിലുട നീളം മോദി-അദാനി ബന്ധം അദ്ദേഹം ആവര്‍ത്തിച്ചു. മോദി കോടികള്‍ അദാനിക്ക് കൊടുക്കുമ്പോള്‍ കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക് പണം നല്‍ കുന്നു.പ്രധാനമന്ത്രി ഏത് രാജ്യത്ത് പോയാലും അവിടെയെല്ലാം അദാനിക്ക് പദ്ധതികള്‍ കിട്ടും. പാര്‍ലി മെന്റില്‍ അദാനിയെ കുറിച്ച് പ്രധാന മന്ത്രിയോടു ചോദിച്ചപ്പോള്‍ എന്റെ മൈക്ക് ഓഫ് ചെയ്തതായും രാ ഹുല്‍ പറഞ്ഞു. അയോഗ്യനാക്കിയാലും ജയിലിലടച്ചാലും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും.
അയോഗ്യനാക്കിയതിന് ശേഷം ആദ്യമായി കോലാറിലെത്തി പ്രസംഗിക്കുകയായിരുന്നു രാഹുല്‍. വിവാ ദമായ കോലാര്‍ പ്രസംഗത്തിന്റെ പേരിലാണ് രാഹുലിനെതിരെ കോടതി വിധി വന്നത്. അദാനിയുടെ വി ഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത് മോദി ഭയക്കുന്നു. അതിന് ശേഷമാണ് തന്നെ അയോഗ്യനാക്കിയത്. പാര്‍ലമെന്റില്‍ നിന്ന് തന്നെ പുറത്താക്കി ഭയപ്പെടുത്താം എന്നാണ് മോദി കരുതുന്നത്. ‘എനിക്കൊരു പേ ടിയുമില്ല. വീണ്ടും ഞാന്‍ ചോദിക്കുന്നു. ആ ബിനാമിപ്പണം ആരുടേത്?.നിങ്ങളും അദാനിയും തമ്മില്‍ ബന്ധമെന്ത്? അതിന്റെ മറുപടി കിട്ടും വരെ എനിക്ക് വിശ്രമമില്ല. എന്നെ പുറത്താക്കൂ ജയിലില്‍ ഇടൂ. എനിക്ക് ഭയമില്ല. അഴിമതിയുടെ ചിഹ്നമാണ് അദാനി.’- രാഹു ല്‍ കുറ്റപ്പെടുത്തി.
കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരിനെതിരായ അഴിമതി കേസുകള്‍ രാഹുല്‍ എണ്ണിയെണ്ണി പറ ഞ്ഞു. അദാനിയുടെ ഷെല്‍ കമ്പനിയില്‍ ചൈനയുടെ ഡയറക്ടര്‍ എങ്ങനെ വന്നുവെന്ന് അദ്ദേഹം ചോദിച്ചു.പ്രധാന മന്ത്രിയോട് രാജ്യത്തെ ജാതി സെന്‍സസിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ കോ ണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ ഒബിസി വിഭാഗത്തില്‍ നിന്ന് എത്ര സെ ക്രട്ടറിമാരുണ്ടെന്ന് വ്യക്തമാക്കണം. എസ്‌സി,എസ്ടി സംവരണത്തിന് 50 ശതമാനം പരിധി വച്ചത് മാറ്റ ണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്കുവേണ്ടി എന്തു കാര്യം ചെയ്താലും ഇവിടത്തെ ബിജെപി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന്‍ എടുക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതി യിട്ടും അദ്ദേഹം ഇതുവരെ മറുപടി നല്‍ കിയിട്ടില്ല. അതിനര്‍ഥം 40 ശതമാനം കമ്മീഷന്‍ വാങ്ങുന്നത് മോദി അംഗീകരിച്ചു എന്നാണെന്നും രാ ഹുല്‍ പറഞ്ഞു.കര്‍ണാടകയില്‍ 150 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും രാ ഹുല്‍ ഗാന്ധി പ്രവചിച്ചു.











