കൊച്ചി മെട്രോ സ്റ്റേഷന് സിഐ അനന്ത ലാലിനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്. മോന്സണ് മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോ ഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. കൊച്ചി മെട്രോ ഇന്സ്പെ ക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്ഐ എബി വിപിന്‍ ഒന്നേ മു ക്കാല് ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍
കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കലില്‍ നിന്നും പണം വാങ്ങിയ പൊലീസ് ഉദ്യോഗ സ്ഥന് സ്ഥലംമാറ്റം. കൊച്ചി മെട്രോ സ്റ്റേഷന് സിഐ അനന്ത ലാലിനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്.
മോന്സണ് മാവുങ്കലില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. കൊച്ചി മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്ഐ എബി വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍.മോണ്‍സന്റെ തട്ടിപ്പ് പുറത്ത് വരും മുമ്പായി രുന്നു പണം സ്വീകരിച്ചത്. തട്ടിപ്പ് പുറത്ത് വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ മോണ്‍സന്റെ ബാങ്ക് അ ക്കൗണ്ട് പരിശോധിച്ചു. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയത് പുറത്തായത്.
മോണ്‍സന്റെ സഹായി ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് ഇവര്‍ക്ക് പണം ലഭിച്ചത്. പോക്സോ കേസില്‍ അറസ്റ്റിലായ ആളാണ് ജോഷി.പണം പറ്റിയെന്ന് ഇരുവരും ആഭ്യന്തര അന്വേഷണത്തില്‍ സമ്മതിച്ചു. ക ടം വാങ്ങിയെന്നാണ് പൊലിസ് ഉദ്യോഗസ്ഥരുെട വിശദീകരണം.കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് എസ്പിക്കാ ണ് അന്വേഷണ ചു മതല. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദ്ദേശപ്രകാരം ഇവരുവര്‍ക്കുമെതിരെ വകു പ്പ്തല അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിക്കാണ് അന്വേ ഷണ ചുമതല.
റോയ് വയലാട്ട് ഉള്‍പ്പെട്ട മോഡലകളുടെ അപകട മരണ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് കൂടിയാ ണ് അനന്തലാല്‍. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ കോടതി മുറിക്കുള്ളില്‍ നിന്നു കസ്റ്റഡിയിലെടുത്തതും അനന്തലാലായിരുന്നു.












