ഇൻസൈറ്റ് ദ ക്രിയേറ്റിവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്തരാഷ്ട്ര ഹാഫ് ഫെസ്റ്റിവലിൽ സമ്മാനാർഹരായ ചലച്ചിത്രകാരന്മാർക്കു പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
രാജേഷ് കെ.എം. സംവിധാനം ചെയ്ത “2 .43 AM” എന്ന ചിത്രത്തിന്
അൻപതിനായിരം രൂപയും, ശില്പി ശ്രീ. വി. കെ. രാജൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്ന ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം ഇൻസൈറ്റ് ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ ഇൻസൈറ്റ് പ്രസിഡന്റ് ശ്രി കെ. ആർ . ചെത്തല്ലൂരാണ് സമ്മാനിച്ചത്.

കൂടാതെ അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണറപ് അവാർഡു കൾ നേടിയ
ഇമ ബാബു( “ലൈഫ് ഓഫ് ലീഫ്), ജാവിയർ മദീന ഗോൺസാലസ്
(” ഗ്രാസിയാസ് “) , ജിഷ്ണു വാസുദേവൻ ( “ഹിഡൻ”) , ബേസിൽ പ്രസാദ് ( ” ഇമ” ),
ഹംബെർട്ടോ ചെക്കോപിയറി (” എ ഹൈക്കു എബൌട്ട് ടാറ്റൂസ്” ) എന്നിവർക്കുള്ള റണ്ണറപ്പ് അവാർഡുകളും സമ്മാനിച്ചു.
ആദ്യമായി മേളയിൽ ഉൾപ്പെടുത്തിയ ഒരുമിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള ‘മൈന്യൂട്’ വിഭാഗത്തിൽ ‘സ്കൈ’ എന്ന ചിത്രം സംവിധാനം ചെയ്ത ജിഷ്ണുവാസുദേവിന് സിൽവർ സ്ക്രീൻ പുരസ്കാരവും സമ്മാനിച്ചു. പതിനായിരം രൂപയും ശില്പി ശ്രീ. വി. കെ. രാജൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ പുരസ്‌കാരം.
ഡോക്ടർ സി. എസ്. വെങ്കിടേശ്വരൻ ചെയർമാനായ കമ്മിറ്റിയിൽ സംവിധായകൻ ശ്രീ. ഷെറി ഗോവിന്ദൻ, ചലച്ചിത്ര നിരൂപകൻ ഡോക്ടർ കെ. പി. ജയകുമാർ എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ.
ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ കെ. വി. വിൻസെന്റ് ഫെസ്റ്റിവൽ അവലോകനം നടത്തി. ശ്രീ സി.കെ. രാമകൃഷ്ണൻ, മാണിക്കോത്ത് മാധവദേവ്, മേതിൽ കോമളൻകുട്ടി, പുരസ്‌കാര ജേതാക്കൾ എന്നിവർ സംസാരിച്ചു.











