പുതുപ്പള്ളിയില്‍ കനത്ത പോളിങ്ങ് ; ചാണ്ടി ഉമ്മന് സ്വപ്ന തുല്യ ഭൂരിപക്ഷം- സതീശന്‍, ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്ന സ്ഥിതിയുണ്ടായി- ഗോവിന്ദന്‍

puthuppally

പോളിങ്ങിലെ ആവേശം പുതുപ്പള്ളിയുടെ മാറ്റത്തിന്റെ സൂചനയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടു പ്പില്‍ ചാണ്ടി ഉമ്മന് സ്വപ്ന തുല്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫ ലിക്കുമെന്നും വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു

പുതുപ്പള്ളി : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്ങ്. ഉച്ചക്ക് 12 മണി യോടെ ബൂത്തുകളില്‍ തിരക്കു കുറഞ്ഞു. ഉച്ചയോടെ മഴ തുടങ്ങി യെങ്കിലും ആവേശത്തിനു കുറവില്ല. പോളിങ്ങിലെ ആവേശം പുതുപ്പള്ളിയുടെ മാറ്റത്തിന്റെ സൂചനയാണെന്നു സിപിഎം സംസ്ഥാന സെക്ര ട്ടറി എം വി ഗോവിന്ദന്‍ പ്രതി കരിച്ചു. പുതുപ്പള്ളിയില്‍ യുഡിഎഫ് ഈസി വാക്ക് ഓവര്‍ പ്രതീക്ഷിച്ചിരു ന്നു.  എന്നാല്‍ അങ്ങനെയല്ലെന്ന് അവര്‍ക്കു ബോധ്യമായി. വികസനം മണ്ഡലത്തിലെ പ്രധാന ചര്‍ച്ചയാ യതോടെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്ന സ്ഥിതിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് സ്വപ്ന തുല്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതിപക്ഷ നേ താവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെ ന്നും വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഎം വിഭ്രാന്തിയിലാണെന്നും അതുകൊണ്ടാണ് മൂന്നാംകിട ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാ രിനെതിരായി ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പോലും സിപിഎമ്മിനായില്ല. മിണ്ടാത്ത മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്നും സതീശന്‍ ആരോപിച്ചു.

സ്ത്രീകള്‍ ഉള്‍പ്പെടെ നീണ്ട നിരയാണ് ആദ്യ മണിക്കൂറുകളില്‍ ദൃശ്യമായത്. രാവിലെ മുതല്‍ കാലവസ്ഥ അനുകൂലമായതിനാല്‍ ജനങ്ങള്‍ നേരത്തെ തന്നെ പോളിങ്ങ് ബൂ ത്തിലേക്ക് എത്തുകയാണ്. രാവിലെ ഒന്‍പത് മണിവരെ 12.3 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. നാലുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 30 ശതമാനത്തിനു മുകളിലെത്തി. ഒ രു മണിയാവുമ്പോഴേക്കും 40 ശതമാനത്തിനടുത്തേക്കു പോളിങ്ങ് ശതമാനം കുതിച്ചു.

രാവിലെ ഏഴുമണിക്കു മുന്നേ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നിര ദൃശ്യമായിരുന്നു. പ്രചാരണത്തി ല്‍ ഉണ്ടായ ആവേശം തന്നെയാണ് കൂടിതല്‍ ജനങ്ങളെ ബൂത്തിലേ ക്ക് ആകര്‍ഷിച്ചത്. വൈകിട്ട് ആറുവ രെയാണ് വോട്ടിങ്. യന്ത്രത്തകരാര്‍ മൂലം ചിലയിടങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിയിരുന്നു.യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉ മ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. എല്‍ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് മണര്‍കാട് കണിയാംകുന്ന് എല്‍.പി. സ്‌കൂളിലാണു വോട്ട് രേഖ പ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് മണ്ഡലത്തില്‍ വോട്ടില്ല.

വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍. ആകെ ഒരുലക്ഷത്തി എഴുപത്തിയാറായിരത്തി നാന്നൂറ്റി പതിനേഴ് വോ ട്ടര്‍മാരാണുള്ളത്. 182 പോളിങ് സ്റ്റേഷനുകളിലായി 228 വോട്ടിങ് യന്ത്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി നേടിയ എക്കാലത്തെയും വലിയ ഭൂരിപക്ഷമായ 33,000 ചാണ്ടി ഉമ്മനിലൂടെ മറികടക്കുമെ ന്നാണ് യുഡിഎഫ് ഉറപ്പിച്ചു പറയു ന്നത്. 53 വര്‍ഷത്തിനുശേഷം ജയ്ക് സി. തോമസിലൂടെ മണ്ഡലം തിരിച്ചുപിടി ക്കും എന്ന പ്രതീക്ഷയിലാണ് എല്‍ ഡിഎഫ്. വോട്ടു നില മെച്ചപ്പെടുത്തുമെന്ന അവകാശവാദമാണ് ബി ജെ പിക്കുള്ളത്.

പുതിയ പുതുപ്പള്ളിയുടെ
ചരിത്രദിനമെന്ന് ജെയ്ക് സി.തോമസ്
പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണ് ഇന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ ഥി ജെയ്ക് സി. തോമസ്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കോ മഹത്വങ്ങള്‍ ക്കോ അല്ല തിരഞ്ഞെടുപ്പില്‍ പ്രസക്തിയുള്ളത്. പുതുപ്പള്ളിക്കാരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന ചിന്തയാണ് താന്‍ പങ്കുവച്ചത്. വികസന ചര്‍ച്ചയ്ക്കും സ്നേഹ സംവാദ ത്തിനുമായി താനാണ് യു ഡി എഫ് സ്ഥാനാര്‍ഥിയെ ക്ഷണിച്ചത്. പക്ഷേ യുഡിഎഫ് ചര്‍ച്ചയില്‍ നി ന്ന് ഒളിച്ചോടിയെന്നും ജെയ്ക് ആരോപിച്ചു.ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെ ന്നും ഇടതുപക്ഷം ജയിക്കുമെന്നും ജെയ്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പുതുപ്പള്ളിയിലെ വിധി ജനങ്ങള്‍
തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍
പുതുപ്പള്ളിയിലെ വിധി ജനങ്ങള്‍ തീരുമാനിക്കുമെന്ന് യു ഡി എഫ് സ്ഥാനാര്‍ ഥി ചാണ്ടി ഉമ്മന്‍. മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. പുതുപ്പള്ളിയി ലെ വികസനം മുടക്കിയത് ഇടതുപക്ഷമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പ്രകൃതി അനുകൂലമാണ്. ജയമോ പരാജയമോ എന്നത് ജനങ്ങളാണ് തീരുമാ നിക്കുന്നത്. ജനങ്ങളുടെ കോടതിയിലേക്കാണ്് പോകുന്നത്. അസത്യ പ്രചാരണങ്ങള്‍ നടത്തില്ലെ ന്നും വ്യക്തിപരമായി ആക്ഷേപിക്കില്ലെന്നും പറഞ്ഞവര്‍ കഴിഞ്ഞ രണ്ട് ദിവസമായി എന്താണ് ചെ യ്യുന്നതെ ന്ന് ജനം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസന സംവാദത്തിന് വരൂ വെന്നായിരുന്നു ക്ഷണം. വികസനം എണ്ണിയെണ്ണി താന്‍ പറഞ്ഞപ്പോള്‍ വികസന ചര്‍ച്ചയ്ക്ക് എതിരാ ളികള്‍ വന്നില്ലെന്നും ഇല്ലാത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ചുവെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു.

മോദി നല്‍കിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്
ജനം വോട്ട് ചെയ്യുമെന്ന് ലിജിന്‍ ലാല്‍
നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയ വികസനപ്രവര്‍ത്തനങ്ങള്‍ക്കു ജനം വോട്ട് ചെയ്യു മെന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി ലിജിന്‍ ലാലും പറഞ്ഞു. ജനങ്ങള്‍ പോളിങ്ങ് ബൂ ത്തിലേക്കു നീങ്ങുമ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാണ്. ഉമ്മന്‍ചാണ്ടിയു ടെ ചികിത്സയുമായി ബന്ധപ്പെട്ടു പുറത്തുവന്ന ശബ്ദ സന്ദേശം വോട്ടിങ്ങ് ദിവസവും മണ്ഡലത്തില്‍ വലിയ ചര്‍ച്ചയായി. ഓഡിയോ ക്ലിപ് എല്‍ ഡി എഫിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചു. യുഡിഎഫാണ് ഉമ്മന്‍ചാണ്ടിയെ വേട്ട യാടിയത്. അവരാണ് മാപ്പുപറയേ ണ്ട ത്. മുന്‍ ഡിസിസി സെക്രട്ടറി വിജയകുമാറാണ് ചികില്‍ സാവി വാദത്തിന് പിന്നിലെന്നും മന്ത്രി വ്യ ക്തമാക്കി.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES