കേന്ദ്രീകൃത സൗജന്യ വാക്സിന്‍ ഇന്നലെ നിലവില്‍ വന്നതോടെ 86,16,373 വാക്സിന്‍ ഡോസു കളാണ് തിങ്കളാഴ്ച മാത്രം വിതരണം ചെയ്തത്. ഇതുവരെയുള്ള പ്രതിദിന വാക്സിന്‍ വിതരണ ത്തിലെ ഉയര്‍ന്ന കണക്കാണിത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍ വന്നതോടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്സിന്‍ നല്‍കിയത് 86 ലക്ഷത്തില്‍ അധികം പേര്‍ക്ക്. കേന്ദ്രീകൃത സൗജന്യ വാക്സി ന്‍ ഇന്നലെ നിലവില്‍ വന്നതോടെ 86,16,373 വാക്സിന്‍ ഡോസുകളാണ് തിങ്കളാഴ്ച മാത്രം വിതരണം ചെ യ്തത്. ഇതുവരെയുള്ള പ്രതിദിന വാക്സിന്‍ വിതരണത്തിലെ ഉയര്‍ന്ന കണക്കാണിത്.
ലോകത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രതിദിന വാക്സിന്‍ വിതരണത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും ആരോഗ്യ മന്ത്രാ ലയം അവകാശപ്പെട്ടു. വാക്സിന്‍ നയത്തില്‍ വരുത്തിയ മാറ്റം പ്രകാരം കേന്ദ്രീകൃത വാക്സീന്‍ വിതരണ രീതി ഇന്നലെയാണ് ആരംഭിച്ചത്. രാജ്യ വ്യാപക വാക്സിനേഷ ന്റെ ഭാഗമായി ഇതുവരെ 28.87 കോടി ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കിയത്.
ഏപ്രിലില്‍ ഒറ്റ ദിവസം 42,65,157 ഡോസുകള്‍ വിതരണം ചെയ്തതാണ് ഇതിനുമുന്‍പുള്ള ഉയര്‍ന്ന വാക്സിനേഷന്‍. റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള വാക്സിനേഷന്‍ കണക്കുകള്‍ സന്തോഷം നല്‍കുന്നതാ ണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കോറോണയെ ചെറുക്കുന്നതിനുള്ള ഏറ്റവും ശക്ത മായ ആയുധമാണ് വാക്സിന്‍. വാക്സിനെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. കോറോണയുടെ മുന്‍നിര പ്രവര്‍ത്തകരേയും അനുമോദിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.