കേരളം കണ്ട എക്കാലത്തേയും മികച്ച പേസ് ബൗള ര്‍ എസ് ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി ശ്രീശാന്ത് അറി യിച്ചു. പുതുതല മുറക്കായി വഴിമാറുകയാണെന്ന് ശ്രീശാന്ത് പറഞ്ഞു
കൊച്ചി: കേരളം കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളര്‍ എസ് ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിര മിച്ചു. എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി ശ്രീശാന്ത് അറിയിച്ചു. പുതുതലമുറക്കായി വഴിമാറുക യാണെന്ന് ശ്രീശാന്ത് പറഞ്ഞു. അവസാനമായി മേഘാലയക്കെതിരെ രഞ്ജി ട്രോഫിയിലാണ് താരം കളിച്ച ത്. ടൂര്‍ണമെന്റിനിടെ താരത്തിന്റെ കൈക്ക് പരിക്കേറ്റിരുന്നു.
‘അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങള്‍ക്കായി.. എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പി ക്കാ ന്‍ ഞാന്‍ തീരുമാനിച്ചു. ഈ തീരുമാനം എന്റേത് മാത്രമാണ്. എ നിക്ക് സന്തോഷം നല്‍കുന്ന തീരു മാനമ ല്ല ഇതെന്ന് അറിയാമെങ്കിലും, ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്ന് കരുതുന്നു’ -ശ്രീശാന്ത് പറഞ്ഞു.
2007ല്‍ ടി-20 ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗ മായിരുന്നു. കേരളം കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളര്‍ മാരില്‍ ഒരാളാണ് ശ്രീശാന്ത്. കേരളത്തി നായും ഇന്ത്യയ്ക്കായും ഒട്ടേറെ മാച്ച് വിന്നിങ് പ്രകടനം താരം അംഗമായിരുന്നു.