കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും താരതമ്യേന നാമമാത്രമായ വര്‍ധനവാണ് എല്‍ഡി എഫി നുണ്ടായിട്ടുള്ളത്. അത് പക്ഷേ പുതിയ കക്ഷികള്‍ വന്നതുകൊണ്ടല്ലെന്നും സര്‍ക്കാ രിന്റെ ജനപക്ഷ നിലപാടുകള്‍ കൊണ്ടാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം മുന്നണിയില്‍ വന്നതുകൊണ്ട് ഗുണമുണ്ടായില്ലെന്ന് വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞത വണ എഴുപത് ശതമാനത്തില്‍ അധികം ജയിച്ചെങ്കിലും ഇപ്രാവശ്യം 68 ശതമാനമായി കുറഞ്ഞു. യുഡിഎഫ് ദുര്‍ബലപ്പെടാന്‍ ജോസ് കെ മാണി വിട്ടുപോയത് സഹായിച്ചിട്ടുണ്ട്. പക്ഷേ പ്രതീക്ഷി ച്ചതുപോലെ എല്‍ഡിഎഫ് ശക്തിപ്പെട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും താരതമ്യേന നാമമാത്രമായ വര്‍ധനവാണ് എല്‍ഡിഎഫി നുണ്ടായിട്ടുള്ളത്. അത് പക്ഷേ പുതിയ കക്ഷികള്‍ വന്നതുകൊണ്ടല്ലെന്നും സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ച സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് എതിരെ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ ന്നതും കാനം രാജേന്ദ്രന്‍ സ്ഥിരീകരിച്ചു. സംസ്ഥാന കൗണ്‍സിലിന്റെ എതിര്‍പ്പ് ജനറല്‍ സെ ക്രട്ട റിയെ നേരിട്ട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടി മാനദണ്ഡ ങ്ങള്‍ തെറ്റിച്ചാല്‍ വിമര്‍ശനമുണ്ടാകുമെന്നും കാനം പറഞ്ഞു. ഡാങ്കെയെ വിമര്‍ശിച്ച പാര്‍ട്ടിയാണ് ഞങ്ങളുടേത്. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ വിമര്‍ശിക്കും. ജനറല്‍ സെ ക്രട്ടറിയായാലും ചെയര്‍മാനായാലും സ്റ്റേറ്റ് സെക്രട്ടറി ആയാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ല. അത് അനുസരിക്കണം.-കാനം പറഞ്ഞു.