പുകയിലയ്ക്കെതിരെ പടയൊരുക്കവുമായി യുഎഇ ;പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

uae-launches-new-guideline-against-tobacco-use

അബുദാബി : പുകയില ഉപയോഗത്തിനെതിരെ പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ . പുകയില ഉപഭോഗവും ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും തടയുന്നതിന് ആവശ്യമായ പരിശീലനങ്ങളും ഉപകരണങ്ങളും നൽകി ആരോഗ്യ വിദഗ്ധരെ സജ്ജമാക്കും. പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുണ നൽകാനും നിർദേശമുണ്ട്.
എല്ലാവിധ പുകയില ഉൽപന്നങ്ങളും ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശം നൽകുക, കൗൺസലിങ്, മനഃശാസ്ത്രപിന്തുണ എന്നിവ നൽകാൻ ആരോഗ്യ വിദഗ്ധർക്ക് നിർദേശം നൽകും. പുകയില ഉപയോഗം നിർത്തുമ്പോൾ വ്യക്തികൾ നേരിടുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ വൈദ്യസേവനവും ആവശ്യമായ മരുന്നുകളും നൽകും. പുകയില   ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ, നിർത്താൻ തയാറാകാത്തവർ, മുൻ പുകവലിക്കാർ എന്നിങ്ങനെ 3 വിഭാഗമാക്കി തിരിച്ചാണ് തുടർ പ്രവർത്തനങ്ങൾ. 
ശരീരത്തിലെ നിക്കോട്ടിന്റെ അളവ് പരിശോധിക്കുന്നതിന് രാജ്യാന്തര നിലവാരമുള്ള നൂതന പരിശോധനാ മാർഗങ്ങൾ സ്വീകരിക്കും. പുകവലി ഉപേക്ഷിക്കാനുള്ള സന്നദ്ധത, പുനരാരംഭിക്കാനുള്ള സാധ്യത എന്നിവ വിലയിരുത്തുന്നതിന് നവീന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. 
പുകവലി നിർത്തൽ ക്ലിനിക്കുകളിലെ സേവനങ്ങളും മെച്ചപ്പെടുത്തും.  പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ് യുഎഇ. ഇ-സിഗരറ്റ് ഉൾപ്പെടെ എല്ലാത്തരം പുകയില ഉപയോഗം കുറയ്ക്കുന്നതിനും നടപടി ശക്തമാക്കും. ഹൃദ്രോഗം, അർബുദം, മനോവൈകല്യം തുടങ്ങിയ രോഗങ്ങളെക്കുറിച്ചും പ്രത്യാഘതങ്ങളെക്കുറിച്ചും ബോധവൽക്കരിച്ച് ദുശ്ശീലങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കും. 
എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്), അബുദാബി ആരോഗ്യ വകുപ്പ്, ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) എന്നിവയുമായി സഹകരിച്ചാണ് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. ചടങ്ങിൽ ആരോഗ്യ പ്രതിരോധ മന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ ഹുസൈൻ അൽ റാൻദ്, മന്ത്രാലയത്തിലെ സാംക്രമികേതര രോഗങ്ങൾ, മാനസികാരോഗ്യ വകുപ്പ് മേധാവി ഡോ. ബുതൈന ബിൻ ബെലൈല, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ആരോഗ്യ മേഖലാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Also read:  ദുബായില്‍ എത്തുന്ന യാത്രക്കാര്‍ ഹാപ്പിയാണോ? പ്രതികരണം തേടി അധികൃതര്‍

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES