ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ (ഇന്‍മെ ക്ക്) പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതി ഒമാനിലും നടപ്പാക്കുന്നു. ഒമാന്‍ ചേം ബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാനുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തി
മസ്‌ക്കത്ത്: ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ (ഇന്‍മെക്ക്) പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതി ഒമാനിലും നടപ്പാക്കുന്നു. ഒ മാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാ നുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തി. കഴിഞ്ഞ മാസം ഒമാന്‍ വ്യവസായ മന്ത്രിയും ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ചെ യര്‍മാനുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഒമാന്‍ ചേംബര്‍ ചെ യര്‍മാനുമായി കൂടിക്കാഴ്ച നടത്തിയത്.
ഈയ്യിടെ എറണാകുളത്ത് നടത്തിയ യോഗത്തിലാണ് ചെയര്‍മാന്‍ ഡോ.എന്‍ എം ഷറഫുദ്ദീന്‍ ഇന്‍മെ ക്കിന്റെ പ്രഥമ പദ്ധതിയായി പീഡിത വ്യവസായങ്ങളുടെ പുനരുദ്ധാ രണം പ്രഖ്യാപിച്ചത്. ഇന്‍മെക്ക് ഡയ റക്ടര്‍ ഡേവിസ് കല്ലുക്കാരനും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മേധാവി ഫൈസല്‍ റവാസുമായി നടന്ന ചര്‍ച്ചയില്‍ ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡ്ലിസ്റ്റ് കോമേഴ്‌സ് ഒമാന്‍ ചാപ്റ്റര്‍ സെക്രട്ടറി ചന്ദര്‍ ഖന്ന, ഒമാന്‍ ഓഫ് കോമേഴ്‌സ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് എന്നിവരും പങ്കെടുത്തു.
വ്യാപാരത്തിനും വ്യവസായത്തിനും സേവനങ്ങള്‍ക്കും കൈകോര്‍ക്കുന്ന ഇരു ചേംബറുകളും ഒമാനിലേ യും ഇന്ത്യയിലേയും വ്യാപാര വ്യവസായ മേഖലയില്‍ നേട്ടങ്ങളുണ്ടാക്കുന്നതിനെ കുറിച്ച് ഇന്‍മെക് പ്രതി നിധികള്‍ ചൂണ്ടിക്കാട്ടി. ഒമാനിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ ഇന്‍മെ ക്കിനെ ക്ഷണിച്ച അല്‍ റവാസ് ഒമാനി യുവാക്കളുടെ നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കി.
സാങ്കേതിക വിദ്യകളുടെ ദുര്‍ബലത, ഫണ്ടുകള്‍ ലഭ്യമാകുന്നതിലെ പ്രതിസന്ധികള്‍, അസംസ്‌കൃത വസ്തു ക്കളുടെ കുറവ്, മാര്‍ക്കറ്റിംഗിലെ കുറവ് തുടങ്ങിയവ പരിഗണി ച്ചാണ് പീഡിത വ്യവസായ യൂണിറ്റുകളെ ക ണ്ടെത്തുക. പീഡിത വ്യവസായ പുനരു്ദ്ധാരണ പദ്ധതിയില്‍ ഒമാന്‍ ചേംബറുമായുള്ള സംയുക്ത പ്രവര്‍ ത്തനം ഇന്‍മെക്കിന് സ ഹായകരമാകുമെന്ന് കല്ലൂക്കാരന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലും വിദേശങ്ങളിലും ഇന്‍മെക്കിന്റെ ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒമാന്‍, യുഎഇ,സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യന്‍ സംസ്ഥാ നങ്ങളായ മഹാരാഷ്ട്ര, കേരള എന്നി വിടങ്ങളിലാണ് ഇന്‍മെക് ചാപ്റ്ററുകള്‍ രൂപീകരിച്ചത്. സുരേഷ് വിര്‍മാനിയുടെ നേതൃത്വത്തില്‍ പ്രവര്‍ ത്തിക്കുന്ന ഒമാന്‍ ചാപ്റ്ററിന് വൈ സ് ചെയര്‍മാനായി മൊഹിയുദ്ദീന്‍ മുഹമ്മദ് അലിയും സെക്രട്ടറിയായി ചന്ദര്‍ ഖന്നയുമാണുള്ളത്. അഫ്താബ് പട്ടേല്‍, വാരിത് അല്‍ ഖരുസി, അഹമ്മദ് റയീസ് തുടങ്ങിയവ രാണ് മറ്റ് അംഗങ്ങള്‍.












