യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാമ്പില്‍ പീഡനം നടന്നുവെന്ന പരാതി സംഘടന യ്ക്കുള്ളില്‍ ഒതുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീകള്‍ക്ക് എതിരായ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാമ്പില്‍ പീഡനം നടന്നുവെന്ന പരാതി സംഘ ടനയ്ക്കുള്ളില്‍ ഒതുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശ ന്‍. സ്ത്രീകള്‍ക്ക് എതിരായ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഏതെങ്കിലും പെണ്‍കുട്ടിക്ക് പരാ തി ഉണ്ടെങ്കില്‍ പൊലീ സിനെ സമീപിക്കും. പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പില്‍ പങ്കെടുത്ത പെണ്‍ കുട്ടികളോട് സംസാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെ ന്നും വി ഡി സതീ ശന്‍ വ്യക്തമാക്കി.
വാട്സാപ്പില്‍ പ്രചരിക്കുന്ന പരാതിയുടെ പകര്‍പ്പ് ശരിയാണോ എന്ന് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേ താവ് കൂട്ടിച്ചേര്‍ത്തു. പാലക്കാട് ചേര്‍ന്ന ചിന്തിന്‍ ശിബിറിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നാ യര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പരാതി വ്യാജമാ ണെന്ന് ആരോപണവി ധേയനായ വിവേക് നായരും പ്രതികരിച്ചിരുന്നു.
അതേസമയം ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഭരണഘടന യെ അധിക്ഷേപിച്ച സജി ചെറിയാന്‍ താ ന്‍ പറഞ്ഞത് തെറ്റാണെന്ന് പോലും പറയുന്നില്ല. സജി ചെറിയാന്‍ പറഞ്ഞതിനോട് യോജിപ്പില്ല എന്നൊ രു വാചകം പറയാന്‍ പോലും മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.