ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ് പണിക്കരുടെ(46) കൈക്കും കാലി നുമാണ് പരുക്കേറ്റത്.പട്ടിയുടെ കടിയേല്‍ക്കാതിരിക്കാന്‍ ഓടുന്നതിനിടെ വീണാണ് കൗണ്‍സിലര്‍ നാജിയ ഷെറിന് (26) പരുക്കേറ്റത്
കല്‍പ്പറ്റ : ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീ സറെയും സംഘത്തെയും വീട്ടുടമ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചതാ യി പരാതി. പരിക്കേറ്റ വയനാട് ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറെയും കൗണ്‍സിലറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ് പണിക്കരുടെ(46) കൈക്കും കാലിനുമാണ് പരുക്കേറ്റത്. പട്ടിയുടെ കടിയേല്‍ക്കാതിരിക്കാന്‍ ഓടുന്നതിനിടെ വീണാണ് കൗണ്‍സിലര്‍ നാജിയ ഷെറിന് (26) പരു ക്കേറ്റത്. ഇരുവരെയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.സംഭവത്തില്‍ നെല്ലിമാളം സ്വദേശി ജോസ് എന്ന യാ ള്‍ക്കെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി.