പിസി ജോര്‍ജിനെ കാണാനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ നന്ദാവനം എആര്‍ ക്യാമ്പിലെ ത്തി. തിരുവനന്തപുരം ബിജെപി ജില്ലാപ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ മന്ത്രിക്കൊപ്പമുണ്ടാ യിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ക്ക് പൊലീസ് പ്രവേശ നാനുമതി നിഷേധിച്ചു. കന്റോണ്‍മെന്റ് എ സി നേരിട്ടെത്തി ഇക്കാര്യം മന്ത്രിയെ അറിയിക്കു കയായിരുന്നു
തിരുവനന്തപുരം : മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് പിന്തുണയുമാ യി ബിജെപി. തിരുവനന്തപുരം വെമ്പായത്ത് പി സി ജോര്‍ജിനെ ബിജെപി പ്രവര്‍ത്തകര്‍ മാലയിട്ടു. എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം. ജോര്‍ജിന് പിന്തുണയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും രംഗത്തെത്തി.
പിസി ജോര്‍ജിനെ കാണാനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ നന്ദാവനം എആര്‍ ക്യാമ്പിലെത്തി. തിരുവന ന്തപുരം ബിജെപി ജില്ലാപ്രസിഡന്റ് വിവി രാജേഷ് അടക്കമുള്ള നേതാക്കള്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ക്ക് പൊലീസ് പ്രവേശനാനുമതി നിഷേധിച്ചു. കന്റോണ്‍മെന്റ് എ സി നേരിട്ടെത്തി ഇക്കാര്യം മന്ത്രിയെ അറിയിക്കുകയായിരുന്നു.
പിസി ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അദ്ദേഹം ആരെയും വെട്ടിക്കൊന്നിട്ടില്ല. അ രിഞ്ഞുതള്ളിയവരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ കാണിക്കാത്ത തിടുക്കം എന്തിനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചത്. പിസി ജോര്‍ജ് ഭീകരവാദിയല്ല. അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകകനാണ്. യൂത്ത് ലീഗിന്റെ പരാ തിയിലാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്. യൂത്ത് ലീഗ് പരാതിപ്പെട്ടാല്‍ ആ രെയും അറസ്റ്റ് ചെയ്താല്‍ അകത്തിടുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. സര്‍ക്കാരിന്റെ ഇരട്ട നീതിയാ ണെന്നും വി മുരളീധരന്‍ പറഞ്ഞു.
ജോര്‍ജിന്റെ അറസ്റ്റിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാണെന്നും ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടു ത്തി.
വി വി രാജേഷ് അടക്കമുള്ള ബിജെപി. നേതാക്കള്‍ക്കൊപ്പമാണ് കേന്ദ്രമന്ത്രി എ.ആര്‍ ക്യാമ്പിന് മുന്നിലെ ത്തിയത്. എന്നാല്‍ കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ക്ക് പൊലീസ് പ്രവേശനാനുമതി നിഷേധിച്ചു. കന്റോണ്‍ മെന്റ് എ.സി നേരിട്ടെത്തിയാണ് മന്ത്രിയെ ഇക്കാര്യം അറിയിച്ചത്. അറസ്റ്റില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടനീതിയാണെന്ന് വി മുരളീധരന്‍ ആരോപിച്ചു.