രാജ്യത്തെ എക്കാലത്തെയും മികച്ച കായികതാരം ഒളിമ്പ്യന്‍ പി ടി ഉഷ രാജ്യസഭയി ലേക്ക്. സംഗീത സംവിധായകന്‍ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്തെ എക്കാലത്തെയും മികച്ച കായികതാരം ഒളിമ്പ്യന്‍ പി ടി ഉഷ രാജ്യസഭയിലേക്ക്. സംഗീത സംവിധായകന്‍ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. മലയാളി കായിക പ്രതിഭ പി ടി ഉഷയേയും തമിഴ്സംഗീത സംവിധായകന്‍ ഇളയരാജയേയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
സ്‌പോര്‍ട്‌സില്‍ വളര്‍ന്നുവരുന്ന അത്‌ലറ്റുകള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന അവരുടെ പ്രവര്‍ത്തനവും ഒരുപോലെ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി വ്യ ക്തമാക്കി.
ഇളയരാജയുടെ സര്‍ഗാത്മക പ്രതിഭ തലമുറകളിലുടനീളം ആളുകളെ ആകര്‍ ഷി ച്ചതായി മറ്റൊരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കൃതികള്‍ പല വികാരങ്ങളെയും മനോഹരമായി പ്രതിഫലിപ്പിക്കുന്നുവെന്നും എളിയ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ ന്നുവന്ന അദ്ദേഹം വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പയ്യോളി എക്‌സ്പ്രസ് ; ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരി
ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി ഉഷയെ കണക്കാക്കു ന്നത്. 1984ല്‍ പദ്മശ്രീ ബഹുമതിയും അര്‍ജുന അവാര്‍ഡും ഉഷ കരസ്ഥമാക്കി. 2000ല്‍ അന്താരാഷ്മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. വളര്‍ന്നു വരുന്ന കായിക പ്രതിഭ കളെ പരിശീലിപ്പിക്കാന്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സ് നടത്തുന്നു. 1985ലും 1986 ലും ലോക അത്ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാള്‍ ഉഷയായിരുന്നു. ഉഷ യ്ക്കു മുമ്പും പിന്നീടും ഇന്ത്യയില്‍ നിന്നൊരാളും ഈ ലിസ്റ്റില്‍ ഇടംനേടിയിട്ടില്ല. കോഴി ക്കോട് പയ്യോളിയാണ് സ്വദേശം. പയ്യോളി എക്‌സ്പ്രസ് എന്ന പേരിലാണ് പി ടി ഉഷ അറിയപ്പെടു ന്നത്.
തെന്നിന്ത്യയിലെ സംഗീതസംവിധായകനും, ഗായകനും, ഗാനരചയിതാവുമാ ണ് ഇളയരാജ. മുപ്പതുവര്‍ ഷത്തെ സംഗീത ജീവിതത്തിനിടയില്‍ വിവിധ ഇന്ത്യ ന്‍ ഭാഷകളിലായി ഏതാണ്ട് 4500 ഗാനങ്ങള്‍ക്ക് സം ഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ള ഇദ്ദേഹം 800 ചലച്ചിത്രങ്ങള്‍ക്ക് പിന്നണി സംഗീതമൊരുക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈ സ്വദേശിയാണ്. സിംഫണി പോലുള്ള സര്‍ഗാത്മക സംഗീതപരീ ക്ഷണങ്ങള്‍ക്ക് 2012ല്‍ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. അദ്ദേഹം ഒരുക്കിയ പശ്ചാത്തലസംഗീതം ധാരാളം സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.