കോവിഡ് ചികിത്സാ, പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരമാവധി വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് പ്രതിരോധ സാമഗ്രികള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയ ത്തിന്റെ നിര്‍ദ്ദേശിച്ചിരുന്നു
തിരുവനന്തപുരം : കോറോണ പ്രതിരോധ സാമഗ്രികളുടെ വില കുറച്ചു സര്‍ക്കാര്‍ ഇടപെടല്‍. കോവിഡ് ചികിത്സാ, പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരമാവധി വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിവിധ സ്ഥാപനങ്ങള്‍ വ്യത്യസ്ത വിലയിട്ട് വില്‍ക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പിപിഇ കിറ്റും സാനിറ്റൈസറും എന്‍ 95 മാസ്‌കും ഉള്‍പ്പെടെ സാമഗ്രികള്‍ക്കാണ് വില നിശ്ചയിച്ചി രിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് പ്രതി രോധ സാമഗ്രികള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയ ത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. നിശ്ചയിച്ച വിലയില്‍ അധികം ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് കലക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളന ത്തില്‍ പറഞ്ഞു.
കോവിഡ് ചികിത്സാ, പ്രതിരോധ സാമഗ്രികളുടെ വിലവിവര പട്ടിക :
- പിപിഇ കിറ്റ്- 273 രൂപ,
- എന്‍ 95 മാസ്‌ക്- 22 രൂപ
- ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്- 3.90 രൂപ
- ഫെയ്സ് ഷീല്‍ഡ്- 21 രൂപ
- ഡിസ്പോസിബിള്‍ ഏപ്രണ്‍- 12 രൂപ
- സര്‍ജിക്കല്‍ ഗൗണ്‍-65 രൂപ
- എക്സാമിനേഷന്‍ ഗ്ലൗസ്- 5.75 രൂപ
- ഹാന്‍ഡ് സാനിറ്റൈസര്‍ (500 എംഎല്‍)- 192 രൂപ
- ഹാന്‍ഡ് സാനിറ്റൈസര്‍ (200 എംഎല്‍)- 98 രൂപ
- ഹാന്‍ഡ് സാനിറ്റൈസര്‍ (100 എംഎല്‍)- 55 രൂപ
- സ്റ്റെറൈല്‍ ഗ്ലൗസ് ( ഒരു ജോഡി)- 12
- എന്‍ആര്‍ബി മാസ്‌ക്- 80 രൂപ
- ഹ്യുമിഡിഫയര്‍ ഉള്ള ഫ്‌ളോമീറ്റര്‍- 1520 രൂപ
- ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്സിമീറ്റര്‍- 1500 രൂപ