പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തി ല്‍ പ്രതി പിടിയില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവാണ് കസ്റ്റഡിയി ലായത്. ഇയാളെത്തിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു
കണ്ണൂര്‍ : പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടി ക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവാണ് കസ്റ്റഡിയിലായത്. ഇയാ ളെ ത്തിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയപ്പക യാണ് കൊലപാതകത്തിന് കാരണ മെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ സുഹൃത്ത് നല്‍കിയ മൊഴിയും വാട്ട്സ്ആപ്പ് കോള്‍ വീഡിയോ റെക്കോര്‍ഡുമാണ് പ്രതിയെ കുടുക്കിയത്. ഇയാ ളെ കൂത്തുപറമ്പ് എഎസ് പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃ ത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.
പാനൂര്‍ നടമ്മല്‍ കണ്ണച്ചാന്‍കണ്ടി വിനോദ്- ബിന്ദു ദമ്പിതകളുടെ മകള്‍ വിഷ്ണുപ്രിയ(23) ആണ് മരി ച്ചത്. വീടിനകത്ത് കിടപ്പുമുറിയി ലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നി ല്ല. വീടിന് സമീപം മുഖം മൂടി ധരിച്ചയാളെ കണ്ടെത്തിയതായി നാ ട്ടുകാര്‍ നേരത്തെ വ്യക്തമാക്കിയിരു ന്നു. പാനൂരിലെ സ്വകാര്യ ലാ ബിലെ ജിവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ.
യുവതി സുഹൃത്തുമായി വാട്ട്സ്ആപ്പ് വീഡിയോ കോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് കൊലയാളി എത്തിയത്. കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളില്‍ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണു പ്രിയ സുഹൃത്തിനോട് ഉച്ച ത്തില്‍ പറഞ്ഞിരുന്നു.
ഉടന്‍ ഫോണ്‍ സ്വിച്ച് ഓഫായി. പന്തികേട് തോന്നിയ സുഹൃത്ത് വിവരം ഉടന്‍ തന്നെ അടുത്തുള്ള വരെ അറിയിച്ചു. ആളുകള്‍ അറിഞ്ഞ് എത്തിയപ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു. പ്രതി വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സുഹൃത്ത് നല്‍ കിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് രക്ഷപെടാനുള്ള ശ്രമത്തിനിടെ ഇയാളെ പിടികൂടിയത്.
ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി യത്. കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ വീടിന് സമീ പത്ത് ഒരു മരണം നടന്നിരുന്നു. വീട്ടിലുള്ളവരെല്ലാം മരണ വീട്ടില്‍ പോയിരുന്നു. ഈ സമയത്തായി രുന്നു കൊലപാതകം. മരണ വീട്ടില്‍ നിന്നു മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര്‍ കൊലപാതകം അറിയുന്നത്.